1. കുണ്ഡലന

    1. നാ.
    2. ഒരു ചിഹ്നം, കയ്യെഴുത്തുഗ്രന്ഥങ്ങളിൽ വീഴക്ഷരങ്ങളെ വെട്ടുന്നതിന് അവയെ ചുറ്റിയിടുന്ന വട്ടം, മണ്ഡലം
  2. കുണ്ഡലൻ

    1. നാ.
    2. ഒരു നാഗം, സർപ്പസത്രാഗ്നിയിൽപ്പെട്ടു മരിച്ചു
  3. കുണ്ഡലിനി

    1. നാ.
    2. ചിറ്റമൃത്
    3. മഹാമായ, ദുർഗ
    4. യോഗശാസ്ത്രമനുസരിച്ചു മൂലാധാരത്തിൽ സ്ഥിതിചെയ്യുന്ന ജീവശക്തി
    5. ശൈവമതപ്രകാരമുള്ള ആറുപദാർഥങ്ങളിൽ ഒന്ന്
    6. ജിലേബി എന്ന പലഹാരം, കുണ്ഡലിക. കുണ്ഡലിനീതന്ത്രം = മൂലാധാരത്തിൽ സ്ഥിതിചെയ്യുന്ന ജീവശക്തിയെ സ്വാധീനമാക്കുന്ന വിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക