1. കുത്തുക

    1. ക്രി.
    2. മുനയുള്ള ആയുധമോ മറ്റുപകരണമോ കൊണ്ട് എന്തിൻറെയെങ്കിലും നേർക്കു ബലമായി പ്രയോഗിക്കുക, മുറിവേൽപ്പിക്കുക. ഉദാ: കുടകൊണ്ടു കുത്തുക
    3. മൃഗങ്ങൾ കൊമ്പുകൊണ്ടോ തേറ്റകൊണ്ടോ മറ്റോ ആക്രമിക്കുക
    4. ക്ഷുദ്രജീവികൾ ദംശിക്കുക
    5. ക്ഷുദ്രജീവികൾ തിന്നു തുളയുണ്ടാക്കുക. ഉദാ: പുഴുകുത്തിയ അരി
    6. തുളയ്ക്കുക, ദ്വാരം ഉണ്ടാക്കുക
    7. ആഘാതം ഏൽപ്പിക്കുക (കൈകൊണ്ടോ മറ്റോ) ഉദാ: മുഷ്ടികൊണ്ടു കുത്തുക, കാലുകൊണ്ടു കുത്തുക
    8. ശ്രദ്ധയാകർഷിക്കാനായി വിരലുകൊണ്ടോ മറ്റോ മൃദുവായി സ്പർശിക്കുക
    1. ആല.
    2. വാക്കും മറ്റും ഉപയോഗിച്ചു മനസ്സിനുവേദനയുണ്ടാക്കുക
    1. ക്രി.
    2. ധാന്യങ്ങളുടെ ഉമിയും തോടും വേർപെടുത്തുക
    3. ഇടിച്ചുചതയ്ക്കുക
    4. തുന്നുക, തയ്ക്കുക
    5. പരസ്പരം ബന്ധിക്കുക, ഇല കുമ്പിളുപോലെയോ മറ്റോ കോട്ടുക
    6. തെറ്റായി എഴുതിയ ഭാഗം പുറത്തുമറ്റടയാളങ്ങൾ രേഖപ്പെടുത്തി വായിക്കാതാക്കുക, വെട്ടിക്കളയുക
    7. കുത്തനെവയ്ക്കുക
    8. ഊന്നിനിറുത്തുക, നാട്ടിനിറുത്തുക
    9. വിത്തോശാഖകളോ മുളപ്പിക്കാൻവേണ്ടി മണ്ണിൽ താഴ്ത്തുക, നടുക
    10. കുഴിക്കുക, കുഴിച്ചുണ്ടാക്കുക (കിണറ്, കുളം, ചാല് മുതലായവ)
    11. നിർമിക്കുക, ഉണ്ടാക്കുക (വീട്, കയ്യാല, വേലി, വരമ്പ് മുതലായവ)
    12. കോരിയെടുക്കുക (ചെളി, ചെളിക്കട്ട മുതലായവ)
    13. എടുത്തുകളയുക (ഇടയിലുള്ള അഴുക്കോ മറ്റോ കളയുന്നതിനെക്കുറിച്ച്) ഉദാഃ പല്ലുകുത്തുക
    14. ഊന്നുക (വള്ളം എന്നപോലെ)
    15. താങ്ങായി നിലത്തൂന്നുക (വടിഎന്നപോലെ)
    16. ബലമായിത്തട്ടുക (അളയിൽ കമ്പുകൊണ്ടെന്നപോലെ)
    17. അച്ചുപതിപ്പിക്കുക, അടയാളപ്പെടുത്തുക (ഒപ്പോ മുദ്രയോപോലെ)
    18. ലേപനവസ്തുക്കൾ ഉപയോഗിച്ച് (ശരീരത്തിൽ) അടയാളം ഉണ്ടാക്കുക, കുറിയിടുക. ഉദാഃ പൊട്ടുകുത്തുക
    19. തകർക്കുക, നശിപ്പിക്കുക
    20. എതിർക്കുക, മത്സരിക്കുക. ഉദാഃ തമ്മിൽക്കുത്തുക. "കെട്ടിയ മരത്തിനെ കുത്തരുത്" (പഴ.)
    21. തിരുകുക, ചൊരുകുക (വസ്ത്രം എന്നപോലെ)
    22. സംഭോഗംചെയ്യുക (അസഭ്യം)
    23. ഇടകലർത്തുക (ചീട്ടെന്നപോലെ). ഉദാഃ ചീട്ടുകുത്തുക
    24. പ്രവേശിക്കുക (മനുഷ്യർ പ്രവേശിക്കുന്നതിനെപ്പറ്റി) ഉദാഃ കാലുകുത്തുക
    25. തറയിൽതൊടുക, സ്പർശിക്കുക, മുട്ടുകുത്തിനിൽക്കുക
    26. കൈവിരലുകളുടെ നഖംകൊണ്ടു ഞെക്കിപ്പൊട്ടിക്കുക (ചൊറിയെന്നപോലെ)
    27. അമർത്തുക. ഉദാഃ കഴുത്തിനു കുത്തിപ്പിടിക്കുക
    28. ഒഴുക്ക് കരകളെ തകർക്കുക. ഉദാഃ കുത്തിയൊലിക്കുക
    29. കുരുവേർപെടുത്തുക (പുളിയരി മാറ്റുന്നതുപോലെ) ഉദാഃ പുളികുത്തുക, അണ്ടികുത്തുക
    30. വിഗ്രഹങ്ങളും മറ്റു ശിൽപങ്ങളും കൊത്തിയുണ്ടാക്കുക
    31. നൂൽ കമ്പിയുപയോഗിച്ച് ആഭരണം പിന്നിയുണ്ടാക്കുക
    32. ഭൂമിയിൽ ഊന്നുക
    33. ഊക്കോടെ തട്ടി വേർപെടുത്തുക (കമ്പുകൊണ്ടോ കഴകൊണ്ടോ എന്നപോലെ) ഉദാഃ തോട്ടകൊണ്ടു തേങ്ങ കുത്തിയിടുക. കുത്തിയടർത്തുക = വടികൊണ്ടോ തോട്ടകൊണ്ടോ മറ്റോ ബലമ്പ്രയോഗിച്ചു പറിക്കുക. കുത്തിയുറപ്പിക്കുക = ഇടിച്ചുറപ്പിക്കുക. കുത്തിക്കയറുക = കൊണ്ടുകയറുക, തറയ്ക്കുക
  2. ഊഴം കുത്തുക

    1. ക്രി.
    2. രാജാക്കന്മാർക്കുള്ള നെല്ലുകുത്തി കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക