-
കുമ്പ
- കള്ളുകുടിയൻ
- വയറ്, കുടവയർ. (പ്ര.) കുമ്പവീർക്കുക = വയറുനിറയുക. കുമ്പവീർപ്പിക്കുക = വയറുനിറയ്ക്കുക, ഉപജീവനം കഴിക്കുക. കുമ്പകെട്ടി = 1. വയറൻ
- ലുബ്ധൻ. (പ്ര.) കുമ്പതപ്പുക, -തലോടുക = പരിഭ്രമിക്കുക
-
കൂമ്പ്1
- "കൂമ്പുക" എന്നതിൻറെ ധാതുരൂപം.
-
കൂമ്പ്2
- നാമ്പ്, പത്രാങ്കുരം (തെങ്ങ്, പന, കമുക് മുതലായ വൃക്ഷങ്ങളുടെ). (പ്ര.) കൂമ്പടയുക = കൂമ്പു വരാതിരിക്കുക, മുരടിക്കുക. കൂമ്പെടുക്കുക = 1. കൂമ്പു കിളിർത്തു തുടങ്ങുക, മുളച്ചുവരുക, അഭിവൃദ്ധിപ്പെടുക
- പൂമൊട്ട് (വിശേഷിച്ചും വാഴ, തെങ്ങ് എന്നിയയുടെ)
- പായ്മരം
- ഹൃദയം (വാഴക്കൂമ്പിൻറെ ആകൃതിയുള്ളതുകൊണ്ട്). ഉദാ: കൂമ്പും കരളും
- തൊടു മർമങ്ങളിൽ ഒന്ന്