-
കുര1
- -
-
"കുരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കുര2
- നാ.
-
ചുമ
-
നായ്, ചെന്നായ് തുടങ്ങിയ ജന്തുക്കൾ പുറപ്പെടുവിക്കുന്ന ശബ്ദം
-
(ആല) നിരർഥകമായവാക്ക്, വൃഥാപ്രലാപം. ഉദാഃ എന്തിനാണീകുരയൊക്കെ? ഒന്നും കിട്ടാൻപോകുന്നില്ല
-
കൂര
- നാ.
-
ഒരുജാതി നെല്ല്
-
ചായ്ച്ചുകെട്ടിയ ചെറിയ വീട്, കൊച്ചുപുര, കുടിൽ, ചെറ്റപ്പുര
-
വീട്, കിടപ്പാടം
-
കെട്ടിടത്തിൻറെ മേൽക്കൂര (കൂർത്ത ആകൃതിയുള്ളതിനാൽ)
-
കൂര്
- നാ.
-
മൂർച്ച
- വി.
-
കൂർ
- നാ.
-
അമ്പിൻറെയോ നാരായത്തിൻറെയോ മറ്റോ മുന
-
ലോഹോപകരണങ്ങളുടെ കൈപ്പിടിയിൽ കയറ്റി ഉറപ്പിക്കുന്ന കൂർത്തഭാഗം, വടിയുടെയും മറ്റും കടഭാഗത്തു വച്ചുപിടിപ്പിക്കുന്ന കൂർത്ത ലോഹഭാഗം