-
കുറുഖ്
- ദ്രാവിഡഗോത്രത്തിൽപെട്ട ഒരു ഭാഷ
-
കുറുക1, കുറുകെ
- അൽപമായി, ചെറുതായി
- ചുരുക്കത്തിൽ 3. വേഗത്തിൽ, ധൃതിയായി
- വിലങ്ങനെ
- അടുത്ത്, സമീപത്ത്, എതിരേ, നേർക്ക്
- (ദ്രാവകങ്ങൾക്ക്) സാന്ദ്രത കൂടത്തക്കവണ്ണം
-
കുറുക2, കുറുവ
- ഒരിനം നെൽവിത്ത്, കണ്ണഴകങ്കുറുക
- ഒരുജാതി മത്സ്യം, പരൽ
-
കുറുകെ, കുറുക
- വേഗത്തിൽ
- അൽപമായി, ചെറുതായി
- തടസ്സമുണ്ടാകത്തക്കവണ്ണം, എതിരെ, നേർക്ക്, സമീപത്ത്
- വിലങ്ങനെ, ഒരുവശത്തുനിന്നു മറ്റൊരുവശത്തേക്ക്
- കുറുകത്തക്കവണ്ണം
-
കൂറുക
- ആവശ്യപ്പെടുക
- പറയുക, വിവരിക്കുക, പ്രഖ്യാപിക്കുക
- കരുതുക, കണക്കാക്കുക, തോന്നുക
- ലേലം വിളിക്കുക