-
കുല1
- "കുലയുക" എന്നതിൻറെ ധാതുരൂപം.
-
കുല2
- "കുലയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കുല3
- ഒരുഞെട്ടിൽ (ചെടി, വള്ളി, വൃക്ഷം എന്നിവയുടെ) ഒരുമിച്ചുനിൽക്കുന്ന പൂക്കളുടെയോ കായ്കളുടെയോ കൂട്ടം
- വാഴക്കുല (പ്ര.) കുലയിൽ കുത്തുക = നാശംവരുത്താൻ ശ്രമിക്കുക, കുടുംബം നശിപ്പിക്കുക. കുലയിൽകുരുട്ട്, കുലയിൽപ്പേട് = കൂട്ടത്തിൽ ചെറുത്, കൂട്ടത്തിൽ മോശമായത്
- ഞാണിൻറെ കുടുക്ക്, ഞാൺ ഉറച്ചിരിക്കുന്നതിനു വില്ലിലുള്ള കുത
- വിൽഞാൺ
-
കുല4
- മനയോല
- മിശ്രജാതിരൂപതാളങ്ങളിൽ ഒരിനം
-
കൂല
- ഒരു നദി
- ചെറിയ ദന്തി
-
കൂൽ
- "കൂലുക" എന്നതിൻറെ ധാതുരൂപം.