-
ഉമ്മാട്ട്, കു-
- മറുവശം, ഓലപ്രമാണത്തിൻറെ മറുവശം. ഉദാ: ഓലപ്രമാണത്തിൻറെ ഉമ്മാട്ടിൽ ഒപ്പ്
-
കു1
- ക് എന്ന വ്യഞ്ജനത്തോട് "ഉ" എന്ന സ്വരം ചേർന്നുണ്ടാകുന്ന അക്ഷരം.
-
കു2
- "കുക്കുക" എന്നതിൻറെ ധാതുരൂപം.
-
കു3
- ഉദ്ദേശികാവിഭക്തിപ്രത്യയം പദവുമായി ചേരുമ്പോൾ വ്യജ്ഞനാംശം ഇരട്ടിച്ച് "ക്കു" എന്നു മാറിക്കാണാം. നകാരാന്ത ശബ്ദങ്ങളോടു ചേരുമ്പോൾ "ക്" ലോപിച്ച് "ഉ" മാത്രമായും രൂപം
-
കു4
- ദിഗ്വാചിയായ ഒരു തദ്ധിതപ്രത്യയം പദവുമായി ചേരുമ്പോൾ "ക്കു" എന്നും അനുനാസികാദേശദിത്വങ്ങൾകൊണ്ട് "ങ്ങു" എന്നും രൂപം (പ.മ. "ങ്കു"). ചുട്ടെഴുത്തുകളോടു ചേർത്തും പ്രയോഗം (ഗുണ്ടർട്ട് ഇതിനെ ഉദ്ദേശികാപ്രത്യയമായിത്തന്നെ കണക്കാക്കുന്നു) ഉദാഃ അങ്ങ്, ഇങ്ങ്, എങ്ങ്, തെക്ക്, വടക്ക്, കിഴക്ക്, മേക്ക്, നടുക്ക് തുടങ്ങിയവ.
-
കു5
- ഒരു അംഗപ്രത്യയം പ്രകൃതിയുണ്ടാക്കാൻ ധാതുക്കളോടു ചേർക്കുന്നു. വ്യഞ്ജനാംശം ഇരട്ടിച്ച് "ക്കു" എന്നും പ്രയോഗം. അനുനാസികാദേശദിത്വങ്ങൾകൊണ്ട് "ങ്ങു" എന്നും രൂപം. ഉദാഃ മിനുങ്ങു, ചുളുങ്ങു, പെരുകു, നീങ്ങു, നോക്കു ഇത്യാദി.
-
കു6
- സംഖ്യാഭേദകങ്ങളെ സംഖ്യാനാമങ്ങളാക്കുന്ന വിവർത്തകപ്രത്യയങ്ങളിൽ ഒന്ന്. ഉദാഃ നാൽ+കു = നാങ്കു, പതിനാങ്കു.
-
കു7
- കുറവുള്ള
- കുത്സിതമായ, നികൃഷ്ടമായ. ഉദാ: കുചര്യ, കുജനനം
- ഹീനമായ, താണ. ഉദാ: കുധാന്യം
- ചെറുതായ, ഇളപ്പമായ
- ചീത്തയായ. ഉദാ: കുചേല, കുകന്യക, കുമാർഗം. "കു" ശബ്ദം "കദ്", "കവ", "കാ", "കിം" എന്നീ ആദേശരൂപങ്ങളും കൈക്കൊള്ളാറുണ്ട്. ഉദാ: കദശ്വം = ചീത്തക്കുതിര
-
കു8
- കുതഃ, കുത്ര, കുവിദ്, കുഹ, ക്വ തുടങ്ങിയ പദങ്ങലുടെ അംഗമായി വരുന്ന ഒരു സാർവനാമികരൂപം.
-
കു9
- ഭൂമി