-
കൂർ1
- "കൂരുക" എന്നതിൻറെ ധാതുരൂപം.
-
കൂർ2
- കൂർത്ത, മൂർച്ചയുള്ള. ഉദാ: കൂരമ്പ്, കൂരാണി
-
കൂർ3
- വർധിച്ച, ധാരാളമായ, തിങ്ങിയ
-
കൂറ്
- വില
- പങ്ക്, അംശം, ഭാഗം, ഓഹരി, വീതം
- അവകാസം
- സ്നേഹം, വാത്സല്യം, ഇഷ്ടം
- (ജ്യോ.) രണ്ടേകാൽ നക്ഷത്രം ചേർന്ന നഭോഭാഗം, ഇതിൽക്കൂടി ചന്ദ്രൻ കടന്നുപോകുന്ന സമയത്തെ (2 1/4 ദിവസം) കുറിക്കാനും പ്രയോഗം. (അശ്വതിമുതൽ രേവതിവരെ 27 നക്ഷത്രങ്ങളെ മേടം മുതൽ മീനം വരെ 12 കൂറുകളായി വിഭജിച്ചിരിക്കുന്നു), ഉദാ: മീനക്കൂറ്, ഇടവക്കൂറ്
- വിഷമാക്ഷരകാലം
-
കൂറ്1
- "കൂറുക" എന്നതിൻറെ ധാതുരൂപം.
-
കൂറ്2
- കൂർ
-
കൂറ1
- ആരംഭിക്കുക
- അവസാനിക്കുക
- ഉടുപ്പ്
- വസ്ത്രം, തുണി
- മുഷിഞ്ഞതോ കീറിയതോ ആയ തുണി
-
കൂറ2
- ശീലപ്പേൻ, പേൻ
- പാറ്റ
- നിസ്സാരസാധനം
-
കൂറ3
- ഊറയ്ക്കിട്ട് തോൽ പാകപ്പെടുത്തി ചായം പിടിപ്പിക്കൽ