-
കുഴ1
- കുറിയത്
- തവിടുപോകാത്ത ധാന്യം
- മന്ദബുദ്ധി, ഭോഷൻ, കഴമ്പില്ലാത്തവൻ, വിഡ്ഡി
-
കൂഴ2
- ഒരുതരം പ്ലാവ്, അതിലെ ചക്ക
- പഴുത്തളിഞ്ഞത്
- ചളി
- പൊടിഞ്ഞ വയ്ക്കോലും പതിരു മറ്റും കൂടിച്ചേർന്നത്, ഉപയോഗശൂന്യമായ വസ്തു. താരത. കുലം
-
കൂഴ3
- പരുന്ത്
- കാക്ക (പ്രാ.)
-
കൂഴ4
- സൈന്യത്തിൻറെ പിന്നണി, കൂഴപ്പളയം = മോശപ്പെറ്റ്ട പാളയച്ചേവകക്കാർ, പിന്നണിപ്പടയാളി
-
കൂഴ്1
- "കൂഴുക" എന്നതിൻറെ ധാതുരൂപം.
-
കൂഴ്2
- ചീഞ്ഞ
- കുറിയ
- മുടന്തുള്ള
-
കൂഴ്3
- വർധന
- കഞ്ഞി, മാവ് മുതലായവ കുറുക്കിയത്, ആഹാരസാധനം
- വിളവ്, ധാന്യം
- സ്വർണം, ധനം
- ഫലിതം, നേരമ്പോക്ക്