-
കരപ്പൻ
- കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന പൊക്കൽ
-
കരിപൻ
- ആനപ്പാപ്പാൻ
-
കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ
- നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക
-
കർപ്പണി
- കൽപ്പണി
-
കർപ്പന
- പഠിപ്പ്, അറിവ്
- പഠിപ്പിക്കൽ
-
കർപ്പൻ
- പഠിപ്പുള്ളവൻ; പണ്ഡിതൻ
-
കറപ്പൻ
- കറുപ്പൻ, കറുത്തവൻ
-
കറുപ്പൻ
- ഒരു പുരുഷനാമം
- കറുത്തനിറമുള്ളവൻ, കറുമ്പൻ
- മൂപ്പുകുറഞ്ഞ ഒരിനം നെല്ല്
-
കാരപ്പന
- ആനപ്പന
-
കൂറപ്പേൻ
- നിസ്സാരവസ്തു, നിസ്സാരനായ വ്യക്തി
- വൃത്തികെട്ട വസ്ത്രത്തിൽ ജീവിക്കുന്ന ഒരിനം വെളുത്ത പേൻ, ശീലപ്പേൻ