1. കെട്ട

    Share screenshot
    1. കേടുവന്ന, അഴുകിയ, മോശമായ, ഗുണമില്ലാത്ത, ദുഷിച്ച
    2. അണഞ്ഞ (തീ, വിളക്ക് എന്നിവപോലെ)
    3. നശിച്ച, ഇല്ലാതായ, നഷ്ടപ്പെട്ട. ഉദാ: നാണംകെട്ട, ഗുരുത്വം കെട്ട. കെട്ടവൻ ഗംഗയാടിയാൽ പാപം തീരുമോ. (പഴ.)
  2. കെട്ട്

    Share screenshot
    1. ചരടോ കയറോ മറ്റോ കൊണ്ട് കൂട്ടിപ്പിണച്ചുമുറുക്കൽ, ബന്ധനം
    2. കെട്ടിയുണ്ടാക്കിയത്, ഒന്നിച്ചുചേർത്തുകെട്ടിയത്, ഭാണ്ഡം
    3. ക്ലിപ്തമായ എണ്ണമോ തൂക്കമോ വരുന്ന സാധനങ്ങൾ ഒരുമിച്ചു കെട്ടിയുണ്ടാക്കിയത്
    4. (ശബരിമല) തീർഥാടകർ പൂജാസാധനങ്ങളും മറ്റും കൊണ്ടുപോകുന്നതിനുവേണ്ടി തയ്യാറാക്കുന്ന ഭാണ്ഡം
    5. ചരടുപോലുള്ള വസ്തുക്കളുടെ അറ്റങ്ങൾ തമ്മിൽപ്പിണച്ച് വലിച്ചുമുറുക്കുമ്പോളുണ്ടാകുന്ന മുഴ
  3. കേട്ട1

    Share screenshot
    1. കേഴ്വിയിൽ പെട്ട
  4. കേട്ട2

    Share screenshot
    1. (ജ്യോ.) പതിനെട്ടാമത്തെ നക്ഷത്രം
    2. മൂതേവി, ചേട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക