-
ക്രി.
-
ചരട് കയറ് മുതലായവ തമ്മിലോ അവകൊണ്ടു മറ്റു വസ്തുക്കളെയോ ചുറ്റിമുറുക്കുക, ബന്ധിക്കുക
-
വിവാഹംകഴിക്കുക
-
കല്ല് തടി തുടങ്ങിയ വസ്തുക്കളുപയോഗിച്ചു നിർമിക്കുക. (വീട്, മതിൽ എന്നിവപോലെ)
-
രചിക്കുക (കഥയോ മറ്റോ എഴുതിയുണ്ടാക്കുക)
-
ഉണ്ടാക്കുക, നിർമിക്കുക
-
പണം അടയ്ക്കുക. ഉദാ: കരം കെട്ടുക
-
സ്വർണം വെള്ളി മുതലായവകൊണ്ടു നിർമിക്കുക, ലോഹത്തകിട് പൊതിയുക, രത്നങ്ങളും മറ്റും പതിക്കുക (ആഭരണങ്ങളിൽ എന്ന പോലെ)
-
ഓല പുല്ല് എന്നിവകൊണ്ട് മേൽക്കൂര മേയുക
-
വേഷം അണിയുക, അഭിനയിക്കുക. (പ്ര.) കെട്ടിക്കാണിക്കൽ = ഇല്ലാത്ത പ്രൗഡികാട്ടൽ, വേഷംകെട്ടൽ (ദൃശ്യകലാരൂപങ്ങളിൽ അഭിനേതാക്കളെന്നപോലെ)
-
കൂട്ടം കൂടി അടിഞ്ഞുകിടക്കുക
-
കാത്തുകിടക്കുക
-
(വെള്ളമ്പോലെ) ഒഴുകാതെ കിടക്കുക, ഒരിടത്തു തങ്ങിക്കിടക്കുക
-
(വ്യാപാരം) ചരക്ക് വിറ്റഴിയാതെ കിടക്കുക
-
(കൃഷി) പ്രവർത്തനം തുടരുവാൻ നിവൃത്തിയില്ലാതിരിക്കുക