1. കേട്ട1

    1. ഭൂ.പേ.
    2. കേഴ്വിയിൽ പെട്ട
  2. കേട്ട2

    1. നാ.
    2. (ജ്യോ.) പതിനെട്ടാമത്തെ നക്ഷത്രം
    3. മൂതേവി, ചേട്ട
  3. കെട്ട

    1. വി.
    2. കേടുവന്ന, അഴുകിയ, മോശമായ, ഗുണമില്ലാത്ത, ദുഷിച്ച
    3. അണഞ്ഞ (തീ, വിളക്ക് എന്നിവപോലെ)
    4. നശിച്ച, ഇല്ലാതായ, നഷ്ടപ്പെട്ട. ഉദാ: നാണംകെട്ട, ഗുരുത്വം കെട്ട. കെട്ടവൻ ഗംഗയാടിയാൽ പാപം തീരുമോ. (പഴ.)
  4. കെട്ട്

    1. നാ.
    2. ചരടോ കയറോ മറ്റോ കൊണ്ട് കൂട്ടിപ്പിണച്ചുമുറുക്കൽ, ബന്ധനം
    3. കെട്ടിയുണ്ടാക്കിയത്, ഒന്നിച്ചുചേർത്തുകെട്ടിയത്, ഭാണ്ഡം
    4. ക്ലിപ്തമായ എണ്ണമോ തൂക്കമോ വരുന്ന സാധനങ്ങൾ ഒരുമിച്ചു കെട്ടിയുണ്ടാക്കിയത്
    5. (ശബരിമല) തീർഥാടകർ പൂജാസാധനങ്ങളും മറ്റും കൊണ്ടുപോകുന്നതിനുവേണ്ടി തയ്യാറാക്കുന്ന ഭാണ്ഡം
    6. ചരടുപോലുള്ള വസ്തുക്കളുടെ അറ്റങ്ങൾ തമ്മിൽപ്പിണച്ച് വലിച്ചുമുറുക്കുമ്പോളുണ്ടാകുന്ന മുഴ
    7. ശരീരാവയവങ്ങളോ മറ്റോ സമ്രക്ഷിക്കുന്നതിനോ ആച്ഛാദനം ചെയ്യുന്നതിനോ വേണ്ടി തുണി മുതലായവ ചുറ്റിയുണ്ടാക്കുന്ന ആവരണം, ഉദാ: തലക്കെട്ട്, ഉടുത്തുകെട്ട്
    8. തമ്മിൽപിണഞ്ഞുകിടക്കുന്ന വസ്തുക്കൾ, കുരുക്ക്. ഉദാ: വള്ളിക്കെട്ട്
    9. ലൗകികബന്ധം
    10. വിവാഹം, ദാമ്പത്യജീവിതം. ഉദാ: പള്ളിക്കെട്ട്
    11. കല്ല് മുതലായവകൊണ്ട് പണിതുണ്ടാക്കുന്നത്, മതിൽ, ഗൃഹത്തിൻറെ ഒരു ഭാഗം, ഗൃഹം, ഉദാ: അണക്കെട്ട്, നാലുകെട്ട്
    12. ചിലക്ഷേത്രങ്ങളിലും മറ്റും നടത്തുന്ന ഒരു വഴിപാട് (കാള, കുതിര, തേര്. മുതലായവയുടെ ആകൃതി കെട്ടിയുണ്ടാക്കി വഹിച്ചുകൊണ്ട് വാദ്യഘോഷങ്ങളോടെ നൃത്തം ചെയ്തു ക്ഷേത്രത്തിനു വലം വയ്ക്കൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക