-
കൊണ്ട1
- നാ.
-
സ്ത്രീകൾ ഒരു വശത്തേകു ചരിച്ചുകെട്ടിവച്ചിട്ടുള്ള മുടിക്കെട്ട്
-
കുട്ടികളുടെ കെട്ടിവച്ച തലമുടി മുരുകിയിരിക്കാനായി വയ്ക്കുന്ന ഉപകരണം
-
വളരുന്ന അഗ്രം, മുകൾഭാഗം, തലപ്പ്, തല, മരത്തിൻറെ കൊണ്ട
-
ആഭരണങ്ങളുടെയും മറ്റും ഉരുണ്ട അറ്റം
-
(വടിയുടെയും മറ്റും അറ്റത്തു പിടിപ്പിച്ചിട്ടുള്ള) ഗോളാകൃതിയിലുള്ള മുഴ, ഉരുണ്ട തലപ്പ്
-
ഒരുതരം അളവുപാത്രം (ദ്രവപദാർഥങ്ങൾക്കു മാത്ര). ഉദാ: ഒരുകൊണ്ട നെയ്യ്, ഒരുകൊണ്ടക്കള്ള്
-
കൊണ്ട2
- വി.
-
സ്വീകരിച്ച, വാങ്ങിയ, പിടിച്ച, ഉൾക്കൊണ്ട, ഉണ്ടായ
-
കുണ്ടനാച്ചി, കൊണ്ട-
- നാ. സംഗീ.
-
ഒരുതരം താഅം
-
കോണ്ട
- നാ.
-
നിലം ഉഴുമ്പോൾ കൊഴുവിൽ തടഞ്ഞുകൂടുന്ന ചവറ്, കച്ചി മുതലായവ. കോണ്ടകുടയുക, കോണ്ടതട്ടുക = കലപ്പത്തലയ്ക്കലടിയുന്ന ചവറുതട്ടിക്കളയുക
-
കൊണ്ട്
- മുന്‍വിന. പ.മ
-
"കൊടു" എന്നും രൂപം
- അവ്യ.
-
പറ്റി, സംബന്ധിച്ച്, കുറിപ്പ്
-
കരണം, ഹേതു, നിമിത്തം തുടങ്ങിയ വിഭക്ത്യർഥങ്ങളെ ദ്യോതിപ്പിക്കുന്ന ഗതി
-
കണ്ട5
- നാ.
-
നമ്പിടിമാരുടെ 18 സംഘങ്ങളിൽ ഒന്ന്
-
ഘണ്ട2
- സംഗീ.
-
ഒരു ജന്യരാഗം
- നാ.
-
മണി
-
ചേങ്കില
-
മുഷ്കകവൃക്ഷം, മലമ്പ്ലാശ്
-
വെൺപാതിരിവൃക്ഷം
-
ഊരകം
-
കിലുകിലുപ്പ്
-
ഒരു മണിക്കൂർ സമയം
-
ഖണ്ഡ1
- വി.
-
മുറിക്കപ്പെട്ട, ഭാഗിക്കപ്പെട്ട, ഛിന്നമായ
-
വിടവുള്ള, വിള്ളലുള്ള
-
പരിക്കേറ്റ, മുറിവുപറ്റിയ
-
ലഘുവായ
-
കുറവുള്ള, ന്യൂനതയുള്ള
-
കണ്ട1
- വി. ഭൂ.പേ.
-
കാഴ്ചയിൽപ്പെട്ട. ലിംഗവചനപ്രത്യയങ്ങൾചേർത്തു കണ്ടവൻ, -വൾ, -ത് ഇത്യാദിരൂപങ്ങളും കണ്ടപോലെ, കണ്ടമാനം, കണ്ടിടത്ത് ഇത്യാദി അവ്യയവങ്ങളും ഉണ്ടാകുന്നു
-
യാദൃശ്ച്ഛികമായി കണ്ണിൽപ്പെട്ട, വല്ല, ഏതെങ്കിലും
-
നേടിയ. ഉദാ: അപ്പൻ കണ്ടമുതൽ. (പ്ര.) കണ്ടകടച്ചാണി = ഏതെങ്കിലുമൊക്കെ. കണ്ടവൻ = അന്യൻ
-
ഖണ്ഡ2
- നാ.
-
ഒരുതരം മനയോല
- സംഗീ.
-
ഒരു സങ്കീർണരാഗം