-
കുടക്കല്ല്, കൊട-
- ചരിത്രാതീതകാലത്തെ ശവകുടീരം (കുടയുടെ ആകൃതിയിലുള്ള കല്ല് തൂണിന്മേൽ നിറുത്തിയിരിക്കുന്നതിനാൽ)
-
കൊട1
- കൊടുക്കുക എന്ന പ്രവൃത്തി
- ഒരു പിതൃപൂജ, പിതൃക്കൾക്കു വഴിപാടു കൊടുക്കുന്ന ചടങ്ങ്
- തെക്കൻ തിരുവിതാങ്കൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു ഉത്സവം, ദേവീദേവന്മാരെ ഉദ്ദേശിച്ചു ബലിയോ നൈവേദ്യമോ അർപ്പിക്കുന്നത്
-
കൊട2
- കുട.കൊടകുത്തിക്കളി = പുലയച്ചെറുമികൾ ഒരു കൈയിൽ ഓലക്കുട പിടിച്ചുകൊണ്ട് താളം പിടിച്ചും ചുവടുവച്ചും നടത്തുന്ന ഒരിനം കളി
-
കൊടാ
- കൊടുക്കുകയില്ല
-
കൊറ്റ്1
- ജീവിതമാർഗം
- ആഹാരം, ഭക്ഷണം
- ധനമായും മറ്റും കൊടുക്കുന്ന കൂലി
- നക്ഷത്രം. (പ്ര.) കൊറ്റും കലസ്സും = കപ്പൽച്ചെലവ്. കൊറ്റുക, കൊറ്റൊടുങ്ങുക = അരിയറ്റുപോകുക, മരിക്കുക
-
കൊറ്റ്2
- കൽപ്പണി
- കൊത്തൻ
- ഒരുദിവസത്തെ തച്ച്
-
കോട1
- തണുപ്പ്
- തണുത്ത, ഉദാ: കോടക്കാറ്റ്
-
കോട2
- പുളിച്ച കള്ള്
- ചാരായം വാറ്റാൻ വേണ്ടി പുളിപ്പിച്ച കള്ള്
- വാറ്റിയെടുത്തശേഷം പാത്രത്തിൽ ശേഷിക്കുന്ന മട്ടി
-
കോട്1
- "കോടുക1" എന്നതിൻറെ ധാതുരൂപം.
-
കോട്2
- കോട്ട
- ഊത്തുകുഴൽ
- കവിൾത്തടം
- വളവ്
- കൊമ്പ്