1. കോട്ട്1

    1. നാ.
    2. കോരാനും കുഴിക്കാനുമുള്ള ഉപകരണം
  2. കോട്ട്2

    1. നാ.
    2. പൂച്ച്
    3. പുറംകുപ്പായം
    4. ചീട്ടുകളിയിൽ എല്ലാ ചീട്ടും നേടൽ
  3. കോട്ട്3

    1. നാ.
    2. ഒരു രോഗം
  4. കോട്ട്4

    1. നാ.
    2. കോടതി
  5. കോട്ട1

    1. നാ.
    2. നിലത്തിൻറെ ഒരളവ്
    3. ഒരു ധാന്യാളവ്, രണ്ട് മരയ്ക്കാൽ (ദേശഭേദമനുസരിച്ച് അളവിൽ വ്യത്യാസം കാണുന്നു)
    4. വൈക്കോൽ കെട്ട്
  6. കോട്ട2

    1. നാ.
    2. ഒരു പ്രദേശത്തിൻറെ സൈനികപ്രതിരോധത്തിനോ സമ്രക്ഷണത്തിനോ ആയി നിർമിക്കുന്ന ബലിഷ്ഠവും പൊക്കം കൂടിയതുമായ മതിൽ
    3. നഗരരക്ഷയ്ക്കായി പഴയകാലത്തു കെട്ടിയിരുന്ന വലിയ മതിൽ
    4. വരമ്പ്, തിട്ട
    5. വൃക്ഷങ്ങൾ ഇടതൂർന്നു വളർന്നിട്ടുള്ള ഒരു കാവ്
    6. മലബാറിലുള്ള ഒരു നദി. കോട്ടകെട്ടുക = 1. കോട്ട ഉണ്ടാക്കുക
    7. വലിയ കാര്യങ്ങൾ മനസ്സിൽ കരുതുക. കോട്ടമതിൽ = കോട്ടയ്ക്ക് അകത്തേക്കോ പുറത്തേക്കോ കടക്കുന്നതിനുള്ള വാതിൽ. കോട്ടപിടിക്കുക = വങ്കാര്യം സാധിക്കുക
  7. കൊട്ട1

    1. നാ.
    2. കുട്ട
    3. വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന ഒരിനം പാത്രം (ഈറയോ മറ്റോ കൊണ്ടു മെടഞ്ഞുണ്ടാക്കുന്നു)
  8. കോട്ടാ2

    1. നാ.
    2. നിശ്ചിതമായ ഭാഗം, ആനുപാതികമായ ഓഹരി
  9. കോട്ടാ1

    1. നാ.
    2. കോട്ടുവാ
  10. കൊട്ട2

    1. നാ.
    2. ആവണക്ക്
    1. വി.
    2. ജലാംശം വറ്റിയ, വരണ്ട, ഉണങ്ങിയ
    1. നാ.
    2. കായ്ക്കുള്ളിലെ വിത്ത്, കുരു (കാപ്പി, ആവണക്ക് തുടങ്ങിയവയുടെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക