-
കൊതി1
- "കൊതിക്കുക" എന്നതിൻറെ ധാതുരൂപം.
-
കൊതി2
- (സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള) ആഗ്രഹം. (പ്ര.) കൊതിക്കെറുവ് = ആഗ്രഹിച്ചതു കിട്ടാഞ്ഞാലുണ്ടാകുന്ന താത്കാലികമായ അമർഷം
-
കൊത്തി
- ഏഷണിക്കാരൻ
- ഒരിനം മത്സ്യം
- തോക്കിൻറെ കാഞ്ചി പുറകോട്ടു വലിച്ചു കൊത്തിക്കുന്ന ഭാഗം, തോക്കിൻ കൊത്തി
- കൂന്താലി, മഴു, പിക്കാസ്
- തടികൊണ്ടു നിർമിക്കുന്ന ഒരുതരം കൊളുത്ത്, വസ്ത്രങ്ങളും മറ്റും തൂക്കിയിടുന്നതിന് ചുമരിൽ പിടിപ്പിക്കുന്നത്
-
കോതി1
- ചീപ്പ്
-
കോതി2
- കപ്പൽപ്പണി നടത്തുന്ന സ്ഥാപനം
-
കോതി3
- ഗോധി
-
ഗോധി
- മുതല
- നെറ്റി
- ഉടുമ്പ്