1. കോഴി

    1. നാ.
    2. മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളർത്തുന്ന ഒരു പക്ഷി. (പ്ര.) കോഴികിണ്ടിയതുപോലെ = താറുമാറായി; കോഴികൂവുക = പ്രഭാതമാകുക; കോഴി കോട്ടുവാ ഇട്ടപോലെ = നിസ്സാരമായ; കോഴിക്കു മുലവരുക = അസംഭവ്യമായ കാര്യം; കോഴിപ്പിടിക്ക = രഹസ്യക്കാരികളെ തേടിപ്പിടിക്കുക; കോഴിയുടെ മുലയൂട്ട് = ഒരിക്കലും നടക്കാത്ത കാര്യത്തിൽ പ്രതീക്ഷ വിടാതിരിക്കുക. കോഴിയുറക്കം = ലഘുനിദ്ര; കോഴിവിളിപ്പാട് = കോഴി കേൽക്കാവുന്ന ദൂരം
  2. കൊഴി

    1. നാ.
    2. കൊണി
    3. കുരുമുളകിൻ കുലയിൽ കുരു നീക്കിയശേഷമുള്ള ഭാഗം
    4. കൊള്ളരുതാത്തത്
    5. കയറുണ്ടാക്കാൻ വേണ്ടി നാരു മുറുക്കിയുണ്ടാക്കുന്ന പിരി
    6. കൊഴിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക