-
കർത്തം
- ദ്വാരം, കുഴി, പിളർപ്പ്
- വേർപെടുത്തൽ, ഛേദിക്കൽ
-
കർദം
- ചെളി, ചേറ്
- സിക്കുകാർ ഉപയോഗിക്കുന്ന ഒരുതരം കത്തി
-
കാരിതം
- പ്രയോജകരൂപം അനുകരിക്കുന്ന കേവലക്രിയ. "ക്കു" ചേരുന്നതാണ് അടയാളം. ഉദാ: അടിക്കുക, കടിക്കുക ഇത്യാദി
-
കിരാതം
- പുത്തരിച്ചുണ്ട
- നിലവേപ്പ്, കിരിയാത്ത്
-
കുരുത്തം
- ഗുരുക്കന്മാരോടുള്ള ആദരവ്, നല്ലപെരുമാറ്റം, വിനയം. (പ്ര.) കുരുത്തംകെട്ട, കുരുത്തക്കേട് = ഗുരുത്വമില്ലായ്മ, വികൃതിത്തരം
-
കൃതം1
- മതി, വേണ്ട. ഉദാ: പരിഹാസേന കൃതം = പരിഹാസം മതിയാക്കുക
-
കൃതം2
- ചെയ്യപ്പെട്ടത്, സാധിച്ചത്, ലഭിച്ചത്
- കർമം, പ്രവൃത്തി
- കൃതയുഗം, നാലുയുഗങ്ങളിൽ ആദ്യത്തേത്
- ഫലം, പ്രയോജനം, ലാഭം
- (ദ്രുതസങ്കേതത്തിൽ) നാല് എന്ന സംഖ്യ, ചൂതുകരുവിൻറെ നാലു കുത്തുകളുള്ള വശം
-
കൈരാതം
- നിലവേപ്പ്
- കിരാതചന്ദനം
- മഹാഭാരതത്തിലെ ആരണ്യപർവത്തിലുള്ള ഒരു ഉപപർവം
-
ക്രാധം
- കോപം
- ഒമ്പതു സ്ഥായി ഭാവങ്ങളിൽ ഒന്ന്
-
ക്രാഥം
- കൊല, വധം