1. ക്ഷുദ്രം

    1. നാ.
    2. ധാന്യമണി
    3. ആഭിചാരം, ദുർമന്ത്രവാദം
    4. ഒരുജാതി തേനീച്ച
    5. കടന്നൽ
    6. ചെറുത്, അൽപമായത്, നീചമായത്
    7. മണൽത്തരി
    8. ചെറുചീര. (ഈ വിശേഷണം ചേർന്ന്. ഒട്ടനവധി സസ്യനാമങ്ങളുണ്ട്.)
  2. ക്ഷാത്രം

    1. നാ.
    2. ക്ഷത്രിയജാതി
    3. ക്ഷത്രിയനുണ്ടായിരിക്കേണ്ട ഗുണം
    4. വിരോധം, പൂർവവൈരം
  3. ക്ഷത്രം

    1. നാ.
    2. ജലം
    3. സമ്പത്ത്
    4. രാഷ്ട്രം, പരമാധിപത്യം, ശക്തി
    5. ക്ഷത്രിയവർഗം
    6. ക്ഷത്രിയ ധർമം
    7. ഭരണകൂടം, ഭരണസമിതി
    8. സമരവീര്യം
    9. ക്ഷത്രിയ പദവി, അധികാരം
    10. ഒരു ചെടി, പിണ്ഡതഗരം
  4. ക്ഷിദ്രം

    1. നാ.
    2. രോഗം
    3. കൊമ്പ്
  5. ക്ഷേത്രം

    1. നാ.
    2. ഭാര്യ
    3. വിളഭൂമി, ഭൂസ്വത്ത്, മണ്ണ്
    4. സ്ഥലം, ഭൂവിഭാഗം, നഗരം, രാജ്യം. ഉദാ: ഭാരതക്ഷേത്രം
    5. ഉത്പത്തിസ്ഥാനം
    6. ഉത്പാദനക്ഷമതയുള്ള ഗർഭപാത്രം
    7. ഗൃഹം, വാസസ്ഥലം, ഇരിപ്പിടം
    8. പുണ്യസ്ഥലം, തീർഥം
    9. ഹിന്ദുദേവാലയം, കോവിൽ
    10. ശരീരം (ആത്മാവിൻറെ ഇരിപ്പിടമായതിനാൽ)
    11. വ്യക്തമായ അതിരുകളുള്ള സ്ഥലം, വേലി മുതലായവകൊണ്ടു വേർതിരിക്കപ്പെട്ട സ്ഥലം
    12. രേഖകളാൽ വലയിതമായ പ്രതലം (ത്രികോണം, ചതുഷ്കോണം, വൃത്തം എന്നിവപോലെ)
    13. ഉപരിതലം
    14. ഗ്രഹങ്ങളുടെയും മറ്റും ചലനപഥം
    15. (ജ്യോ.) രാശി
    16. പ്രവൃത്തിമണ്ഡലം
    17. കൈവെള്ളയിൽ ഗ്രഹങ്ങളുടെ സ്ഥനമെന്നു കരുതപ്പെടുന്ന ഭാഗം
    18. സ്വീകരിക്കുകയോ ആധാരമായിത്തീരുകയോ ചെയ്യുന്നത് (വസ്തുവോ ആളോ)
    19. നല്ല വിദ്യാർഥി
  6. ക്ഷൈത്രം

    1. നാ.
    2. ക്ഷേത്രങ്ങളുടെ സമൂഹം, വയൽ
  7. ക്ഷൗദ്രം

    1. നാ.
    2. വെള്ളം
    3. ചമ്പകം
    4. തേൻ, ചെറുതേൻ
    5. ക്ഷുദ്രത
    6. പൊടിയുടെ ഏറ്റവും ചെറിയ കണിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക