1. കർക്ക2

    1. വി.
    2. വെളുത്ത
    3. നല്ല
  2. കർക്ക1

    1. നാ.
    2. പ്രാചീനതമിഴകത്തിൻറെ ഒരു വിഭാഗം. കർക്കാനാട് - കോയമ്പത്തൂർ ഡിസ്ട്രിക്റ്റിൽ. പന്ത്രണ്ടു കൊടുന്തമിഴ് നാടുകളിൽ ഒന്ന്
  3. കറക്ക്

    1. നാ.
    2. ഒരുകളിപ്പാട്ടം (കറക്കി ശബ്ദം കേൾപ്പിക്കുന്നത്)
    3. വഞ്ചന, പറ്റിപ്പ്. ഉദാ: കറക്കുകമ്പനി
  4. ഗാർഗ

    1. വി.
    2. ഗർഗനിൽ നിന്നുള്ള
  5. കുറുകെ, കുറുക

    1. അവ്യ.
    2. വേഗത്തിൽ
    3. അൽപമായി, ചെറുതായി
    4. തടസ്സമുണ്ടാകത്തക്കവണ്ണം, എതിരെ, നേർക്ക്, സമീപത്ത്
    5. വിലങ്ങനെ, ഒരുവശത്തുനിന്നു മറ്റൊരുവശത്തേക്ക്
    6. കുറുകത്തക്കവണ്ണം
    7. ചുരുക്കത്തിൽ
  6. കുറുക1, കുറുകെ

    1. അവ്യ.
    2. അൽപമായി, ചെറുതായി
    3. ചുരുക്കത്തിൽ 3. വേഗത്തിൽ, ധൃതിയായി
    4. വിലങ്ങനെ
    5. അടുത്ത്, സമീപത്ത്, എതിരേ, നേർക്ക്
    6. (ദ്രാവകങ്ങൾക്ക്) സാന്ദ്രത കൂടത്തക്കവണ്ണം
  7. കീറുക

    1. ക്രി.
    2. പിളർക്കുക, പോറുക, കത്തികൊണ്ടോ നഖങ്കൊണ്ടോ മറ്റോ വരഞ്ഞു മുറിവുണ്ടാക്കുക
    3. വരയ്ക്കുക, എഴുതുക
    4. നിലവിളിക്കുക. (പ്ര.) കീറിക്കെട്ടുക = മലയരയന്മാരുടെ ഇടയിൽ ആരെങ്കിലും മരിക്കുമോൾ ദുഃഖം ആചരിക്കുന്ന സമ്പ്രദായം
  8. കുറുക2, കുറുവ

    1. നാ.
    2. ഒരിനം നെൽവിത്ത്, കണ്ണഴകങ്കുറുക
    3. ഒരുജാതി മത്സ്യം, പരൽ
  9. കുറുക്കെ

    1. അവ്യ.
    2. വിലങ്ങനെ, കുറുകെ
    3. വേഗത്തിൽ. (ശൈ.) കുറുക്കെ നിൽക്കുക = തടസ്സമായിരിക്കുക = കുറുക്കെ വീഴുക = വിലങ്ങനെ വീഴുക
  10. കുറുക്ക്

    1. വി.
    2. വിലങ്ങനെനിൽക്കുന്ന, കുറുകെയുള്ള
    3. കൊച്ചായ, ചെറുതായ, നീളം കുറഞ്ഞ. (പ്ര.) കുറുക്കുവഴി = എളുപ്പവഴി, എളുപ്പത്തിൽ കാര്യം സാധിക്കുന്നതിനുള്ള തന്ത്രം. കുറുക്കുവിദ്യ = എളുപ്പത്തിൽ ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനുള്ള മാർഗം
    4. കുറുക്കിയ. ഉദാ: കുറുക്കാളൻ = കുറുക്കിയ കാളൻ
    1. നാ.
    2. വിലങ്ങനെ ആയിരിക്കൽ
    3. കുറുക്കുവഴി, എളുപ്പവഴി, ഇടവഴി
    4. കുറുക്കി വറ്റിച്ചത്, കുറുക്കിയ പദാർഥം
    5. മാവും ശർക്കരയും മറ്റും വെള്ളത്തിൽ കലക്കി വേവിച്ചെടുത്ത പലഹാരം
    6. ഇടുപ്പ്
    7. മുതുക്, പുറത്തെ എല്ല്, നട്ടെല്ല്, പിൻഭാഗം, നടുവ്. (പ്ര.) കുറുക്കുനിവർത്തുക = വിശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക