1. കർപ്പരം

    1. നാ.
    2. ഒരുതരം ആയുധം
    3. തലയോട്, കപാലം
    4. ഒരുതരം പത്തിരിച്ചട്ടി, ഇരുമ്പുചട്ടി
    5. കലം, പാത്രം (പൊതുവെ പറയാവുന്നത്)
    6. പൃഷ്ഠാസ്ഥി
    7. ആമയുടെ പുറന്തോട്
    8. അത്തിയാൽ
    9. ഉടഞ്ഞ കലത്തിൻറെ കഷണം, ഓട്ടിങ്കഷണം
  2. ഖർപ്പരം

    1. നാ.
    2. കുട
    3. ഭിക്ഷാപാത്രം
    4. തലയോട്, തലയോടിൻറെ പകുതി
    5. ഉടഞ്ഞ കലം
    6. മൺചട്ടി
    7. ഖർപ്പരീതുത്ഥം
  3. കർപ്പൂരം

    1. നാ.
    2. ഒരുതരം വെളുത്ത സുഗന്ധദ്രവ്യം, പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ളത്, കൃത്രിമമായും ഉത്പാദിപ്പിക്കാറുണ്ട്, ചൂടങ്കർപ്പൂരം (പക്വം), പച്ചക്കർപ്പൂരം (അപക്വം) എന്നു രണ്ടു തരം, പ്രാചീനകാലം മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങൾക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്
    3. കർപ്പൂരമരം, കർപ്പൂരച്ചെടി
  4. കൂർപ്പരം

    1. നാ.
    2. കൈമുട്ട്
    3. കാൽമുട്ട്
    4. കാൽമുട്ടിലും കൈമുട്ടിലുമുള്ള ഓരോ മർമങ്ങൾ
  5. കോർപ്പരം

    1. നാ.
    2. കൂർപ്പരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക