1. ഗുട്ട്

    1. നാ.
    2. രഹസ്യം
    3. സൂത്രം, സാമർഥ്യം
  2. കുട്ട1

    1. നാ.
    2. ഈറ്റ ചൂരൽ തുടങ്ങിയവയുടെ പൊളികൊണ്ടുണ്ടാക്കുന്ന അർധഗോളാകൃതിയിലുള്ള ഒരു പാത്രം
  3. കുട്ട2

    1. നാ.
    2. കുളം
    3. വസ്ത്രം
    4. കുറുക്കൻ
    5. അളവ്
    6. പെൺപന്നി
    7. മുട്ടി, മുരടുള്ള തടി
    8. നീർപ്പാമ്പ്
  4. കുട്ട3

    1. വി.
    2. നീളംകുറഞ്ഞ
    3. ഹ്രസ്വമായ
    1. നാ.
    2. പൊക്കക്കുറവ്
  5. കുട്ട4

    1. വി.
    2. (സമാസത്തിൽ പദാന്ത്യമായി വരുമ്പോൾ) പൊട്ടിക്കുന്ന, ഛേദിക്കുന്ന
  6. കൂട്ട് "കൂട്ടിച്ചേർത്തത്"

    1. നാ.
    2. ചേർച്ച, യോജിപ്പ്
    3. കൂട്ടം
    4. രണ്ടോ അതിലധികമോ സാധനങ്ങൾ കൂടിച്ചേർന്ന വസ്തു, സമ്യുക്തം, മിശ്രിതം, ഉദാ: കുറിക്കൂട്ട്, മുക്കൂട്ട്
    5. കറിക്കുൾല അരപ്പ്
    6. കൂട്ടാൻ, കറി
    7. സഹവാസം, തുണ, ബന്ധം, ചങ്ങാത്തം, ഉദാ: കൂട്ടുപിടിക്കുക, കൂട്ടുകാരൻ
    8. ഒരേ ജാതിയിലോ സമൂഹത്തിലോ പെട്ട അംഗം, വസ്തുവോ ആളോ
    9. സങ്കരം, കലർപ്പ്
    10. പുരയുടെ ഉത്തരവും കഴുക്കോലും മോന്തായവും കൂടിയ ഭാഗം, മേൽക്കൂര, ഉദാ: പുരക്കൂട്ട്
    11. തൊടുമർമങ്ങളിൽ ഒന്ന്
    12. സാദൃശ്യം, തുല്യത. കൂട്ടുകൂടുക = സ്നേഹമാകുക, മറ്റൊരാളിനോടോ സംഘത്തോടോ ചേരുക, കൂട്ടുനിൽക്കുക = സഹകരിക്കുക, ഒന്നുചേർന്നു പ്രവർത്തിക്കുക, അരിനിൽക്കുക, കൂട്ടുവിളിക്കുക = സഹായത്തിനു വിളിക്കുക
    1. അവ്യ.
    2. പോലെ, സദൃശമായി, ഒപ്പം, ഉദാ: അവൻറെകൂട്ട് = അവനെപ്പോലെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക