-
കുണ്ട1
- നിന്ദ്യമായത്, നീചമായത്, താഅത്
- മീൻകുട്ട
- കന്നുകാലികളു മുതിരയരയ്ക്കാൻ ഉപയോഗിക്കുന്ന ഒരുപകരണം
- ചുവട്, മൂട്, മാണം. ഉദാഃ കായൽക്കുണ്ട
- കൂമ്പാരം, കൂന, തുറു, വയ്ക്കോൽ ഉണക്കിക്കൂട്ടിവയ്ക്കുന്ന കൂന. കുണ്ടകൂട്ടുക = വയ്ക്കോലുകൂട്ടി തുറുവുണ്ടാക്കുക
-
കുണ്ട2
- അടിമ
- വേശ്യ
- ദാസി, വേലക്കാരി
-
കുണ്ടാ
- തടിച്ചുകൊഴുത്ത
-
കുണ്ട്1
- കുഴി
- ആഴം, കയം
- ചെറിയകുളം
- ഒരളവ്, 1089 ചതുരശ്രയടി
- തുട. (പ്ര.) കുണ്ടിലാവുക = ആപത്തിൽപ്പെടുക. കുണ്ടിൽക്കിടക്കുന്നവൻ = താഴ്ന്ന സ്ഥിതിയിലുള്ളവൻ. കുണ്ടും കുഴിയും = നിരപ്പില്ലാത്തഭൂമി. കുണ്ടും കുഴിയും കാണുക = നിരപ്പറിയുക. കുണ്ടിൽച്ചാടുക, -പതിക്കുക = അപകടത്തിൽപ്പെടുക. കുണ്ടിൽപ്പോയകണ്ണ് = കുഴിഞ്ഞുതാണിരിക്കുന്ന കണ്ണ്
-
കുണ്ട്2
- പന്ത്, പന്തുപോലെ ഉരുണ്ടവസ്തു
- ത്രാസ്സുകോൽ
- മൃഗങ്ങൗടെ വൃഷണം
-
കുണ്ഠ
- മൂർച്ചയില്ലാത്ത, മുനയില്ലാത്ത, പ്രഓജനമില്ലാത്ത
- ഊർജസ്വലമല്ലാത്ത
- മന്ദബുദ്ധിയായ, വിഡ്ഢിയായ, ഭോഷത്വമുള്ള. ഉദാഃ കുണ്ഠീ, കുണ്ഠമനസ്സ്
- ഉത്സാഹമില്ലാത്ത, പ്രവൃത്തിയിൽ മടിയുള്ള, കർമ സാമർഥ്യമില്ലാത്ത, വിഷണ്ണമായ
-
കുണ്ഡ1
- വാവിസ്താരമേറിയ ഒരുതരം വലിയ പാത്രം
-
കുണ്ഡ2
- ദുർഗാദേവി
-
കൂണ്ട്
- കാളവണ്ടിയുടെ മേൽക്കൂര, ഗുണ്ട്
-
ഗുണ്ട1
- ഒരു രാഗം