-
എട്ടുകാലി, -കാലൻ
- എട്ടുകാലുള്ളത്, ചിലന്തി
-
കലന1
- ചെയ്യൽ, പ്രവൃത്തിക്കൽ, നിർമിക്കൽ
- ധരിക്കൽ, അണിയൽ
- മനസ്സിലാക്കൽ, അറിയൽ
- പിടിക്കൽ, പിടിച്ചെടുക്കൽ
-
കലന2
- കുതിരപ്പുറത്ത് ഇരിക്കാൻ നിർമിക്കുന്ന ഇരിപ്പിടം, ജീനി
-
കലൻ, കലം
- ഒരു ധാന്യയളവ്
-
കല്ലൻ
- കരിങ്കൽപ്പണിക്കാരൻ, കല്ലാശാരി (സ്ത്രീ.) കല്ലാത്തി
- കഠിനഹൃദയൻ, ഉറപ്പുള്ളവൻ
- ഒരുജാതി മത്സ്യം, പ്രാച്ചി
- ഒരുതരം കാച്ചിൽ
- (കല്ലുപോലെ) കടുപ്പമുള്ള
-
കല്ലാണി
- കല്ലുകെട്ടിയുണ്ടാക്കിയ ചെറുതോട്
-
കള്ളൻ
- ഒരിനം സ്രാവ്
- കള്ളംപറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവൻ, കക്കുന്നവൻ, മോഷ്ടാവ്. കള്ളനും ശിപായിയും കളി = കുട്ടികളുടെ ഒരു കളി. "കള്ളനെ കാവൽ ഏൽപ്പിക്കുക" (പഴ.)
- വഞ്ചകൻ, ചതിയൻ, കൗശലക്കാരൻ
- ജോലിചെയ്യുന്നതിൽ സൂത്രമോ മടിയോ കാണിക്കുന്നവൻ. ഉദാ: വേലക്കള്ളൻ
- താക്കോൽകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കത്തക്കവണ്ണം താഴിൽ ഘടിപ്പിക്കുന്ന ലോഹക്കഷണം
-
കാലണി
- കാലിലെ ആഭരണം
-
കാലൻ1
- യമൻ
- മരണദേവത
- കാലം മൂർത്തീകരിച്ചത്
-
കാലൻ2
- കാലോടുകൂടിയവൻ