-
ചമ്പൻ2
- നാ.
-
ഒരു ചന്ദ്രവംശരാജാവ്
-
ചമ്പൻ1
- നാ.
-
മൂപ്പെത്താറായ പാക്ക്, കുരു ഉറച്ചതും എന്നാൽ വിളവെത്താത്തതുമായ പാക്ക്
-
ചമ്പാൻ
- നാ.
-
മത്സ്യം
-
ഒരിനം കപ്പൽ
-
മീൻപിടിക്കാൻ ഉപയോഗിക്കുന്ന ഒരിനം വള്ളം
-
ഒരിനം ചെറിയ മത്സ്യം, മത്തി
-
ചാമ്പൻ
- നാ.
-
പറയജാതിയിലെ ഒരു അവാന്തരവിഭാഗം, അതിൽപ്പെട്ടയാൾ. (സ്ത്രീ.) ചാമ്പത്തി, ചാമ്പാട്ടി
-
ചാമ്പാൻ
- നാ.
-
പറയൻ സ്ത്രീ, ചാമ്പാത്തി. ചാമ്പൻപാട്ട് = പുരാതനകാലത്ത് കേരളത്തിൽ പ്രചാരത്തിലിരുന്ന ഒരിനം പാട്ട് (ചാമ്പന്മാരുടെ പാട്ടായതിനാൽ ഈ പേര്)
-
ചമ്പാന
- നാ.
-
ഒരിനം കപ്പൽ
-
ചെമ്പൻ
- നാ.
-
ഒരിനം നെല്ല്
- വി.
-
ചെമ്പിൻറെ നിറമുള്ള, ചെമന്ന ചെമ്പിച്ച
-
ചെമ്പുകൊണ്ടു നിർമിച്ച
- നാ.
-
ചെമ്പു നിറം ഉള്ളവൻ, ചെമന്ന രോമം ഉള്ളവൻ
-
മഞ്ഞനിറമുള്ള ഒരുതരം മണ്ണ്
-
ചെമ്പൻ പറ
- നാ.
-
ചെമ്പുകൊണ്ടുണ്ടാക്കിയ ഒരിനം വലിയ അളവുപാത്രം
-
ചെമ്പൊൻ
- നാ.
-
മാറ്റുകൂടിയ സ്വർണം, തങ്കം
-
ചെമ്പാണി
- നാ.
-
ചെമ്പുകൊണ്ടുണ്ടാക്കിയ ആണി