-
ചമ്പ1
- മീൻ, ഉണക്കമീൻ
- മാംസം, ചീഞ്ഞമാംസം
-
ചമ്പ2
- തഴച്ചുവളരുന്ന
- പ്രായപൂർത്തിയായ, വളർച്ചനിന്ന
-
ചമ്പ3
- ഒരു ജലസസ്യം
-
ചമ്പ4
- ഒരു താളം പത്തുമാത്രകളുള്ളത്
-
ചമ്പ5
- ചമ്പാനഗരം
- ഐന്ദ്രീദേവിയുടെ വംശത്തിൽപിറന്ന എട്ടുദേവിമാരിൽ ഒരാൾ
-
ചമപ്പ്
- നിർമാണം
- സജ്ജീകരണം, സന്നാഹം, ഒരുക്കം
- ചമയം, ആട ആഭരണം തുടങ്ങിയവ
-
ചമ്പു
- ഗദ്യവും പദ്യവും കലർന്ന ഒരു കാവ്യ സമ്പ്രദായം. ആ രീതിയിൽ നിർമിച്ച കാവ്യം
-
ചമ്പ്
- കരിയില, ചവറ്
- താണതരം പുകയില
-
ചാമ്പ
- ജാംബ
-
ചാമ്പ്
- "ചാമ്പുക" എന്നതിൻറെ ധാതുരൂപം.