-
ചര
- വി.
-
ഇളകുന്ന
-
ഭൂതകാലസ്ഥിതിയെ സൂചിപ്പിക്കാൻസമാസത്തിൽ പ്രയോഗം. ഉദാ: ആഢ്യചരൻ
-
ചിരി3, ചിരീ
- നാ.
-
ശ്രീ. ചിരികരണ = ക്ഷേത്രത്തിലെ ഒരു പ്രധാന ഉദ്യോഗത്തിൻറെ പേര്. ചിരികാര്യം = ശ്രീകാര്യം. ചിരികേട് = ഭംഗികേട്, ഐശ്വര്യമില്ലായ്മ. ചിരിതേവി = ശ്രീദേവി. ചിരിമാനം = ശ്രീകോവിലിൻറെ മുകൾഭാഗം, ശ്രീവിമാനം. ചിരിവേലി = ശ്രീവേലി
-
ചാര്2
- നാ.
-
(നായന്മാരുടെയും മറ്റും) പേരുകൾക്കുപിന്നിൽ ചേർക്കുന്ന ഉപചാരപദം ഉദാ: രാമച്ചാര്
-
പരിഹാസം അതിപരിചയം ഇവയെക്കുറിക്കുന്നതിന് നാമത്തിൻറെ പിന്നിൽ ചേർക്കുന്ന ഒരുപദം. ഉദാ: കിഴവച്ചാര്
-
ചാര
- വി.
-
സഞ്ചരിക്കുന്ന, പോകുന്ന
-
ചാര്1
- നാ.
-
ചാരുമതിൽ
-
ഊന്ന്
-
ചാരിയിരിക്കാനുള്ള പലകയോ മറ്റു പണിത്തരമോ
-
മധ്യസ്ഥൻ, മൂന്നാമൻ
-
മറ്റൊരുത്തൻറെ പേർക്ക് വിശ്വസിച്ച് എഴുതിവാങ്ങുന്ന പ്രമാണം
-
അംബുചര, -ചാരി
- നാ.
-
അംബുഗ
-
ചെരിപ്പ്, ചെരു-
- നാ.
-
പാദരക്ഷ
- ശില്‍പ.
-
പുരയുടെയും മറ്റും അസ്തിവാരം, അടിസ്ഥാനം
- നാ.
-
ഉഴുതനിലം നിരപ്പാക്കുന്നതിനും കട്ട ഉടയ്ക്കുന്നതിനും മറ്റും വേണ്ടി കാളകളെ കെട്ടി വലിപ്പിക്കുന്ന ഒരു ഉപകരണം, തടിച്ചെരുപ്പ്, നിരപ്പുമരം
-
ചെരന്നൽ, ചെരു-
- നാ.
-
അകിട്
-
ദിവാചര, -ചാരി
- വി.
-
പകൽ സഞ്ചരിക്കുന്ന
-
ചാര്3
- നാ.
-
ഒരു വൃക്ഷം, ചേര്