-
ചരകൻ
- നാ.
-
ചാരൻ
-
സഞ്ചാരി, വഴിപോക്കൻ (വൈദികധർമം അനുഷ്ഠിച്ചുകൊണ്ട് സഞ്ചരിക്കുന്നവൻ, പഠിച്ചും പഠിപ്പിച്ചും ദേശസഞ്ചാരംചെയ്യുന്ന ആൾ)
-
പ്രാമാണികനായ ഒരു ആയുർവേദാചാര്യൻ
-
ചാരകൻ
- നാ.
-
ചാരൻ
-
കുതിരക്കാരൻ
-
ഇടയൻ
-
കൂട്ടുകാരൻ, സ്നേഹിതൻ
-
വാഹനം ഓടിക്കുന്നവൻ
-
നേതാവ്, തലവൻ
-
പഠിക്കാൻവേണ്ടി ദേശാടനം ചെയ്യുന്നവൻ
-
ചൗരികൻ
- നാ.
-
ചോരൻ, കള്ളൻ
-
ചൊരുക്കൻ
- വി.
-
ചൊരുക്ക് ഉണ്ടാക്കുന്ന. (പ്ര.) ചൊരുക്കൻ മടൽ = പഴുത്തുണങ്ങുന്നതിനു മുൻപുള്ള തെങ്ങിൻറെ മടൽ
-
ചേരകോൻ
- നാ.
-
ചേരരാജ്യത്തെ രാജാവ്
-
ഒരു സ്ഥാനപ്പേര് (തെക്കൻ തിരുവിതാംകൂറിൽ മുതലിയാരന്മാർക്ക് നൽകപ്പെട്ടിരുന്നത്)
-
ചോരകൻ
- നാ.
-
കള്ളൻ
-
ചോരക്കണ്ണ്
- നാ.
-
രക്തംപോലെ ചുവന്ന കണ്ണ്. (പ്ര.) ചോരക്കണ്ണൻ = ചുവന്ന കണ്ണുള്ളവൻ
-
ചെറുക്കൻ
- നാ.
-
ആൺകുട്ടി
-
ബാലഭൃത്യൻ (സമൂഹത്തിൽ സ്ഥാനംകുറഞ്ഞവരുടെ ആൺകുട്ടികളെ കുറിക്കാനും പ്രയോഗം)
-
വരൻ
-
ചിറകൻ
- നാ.
-
മയിൽ
-
കൊക്ക്
-
ചുറക്കോണി
- നാ.
-
ചുറ്റുകോവണി