1. ചരതം1

    1. അവ്യ.
    2. സത്യമായി, നിശ്ചയമായി, തീർച്ചയായി
    3. ഭംഗിയായി, നന്നായി
    1. നാ.
    2. സത്യം, വാസ്തവം
    3. സൂക്ഷ്മത, വ്യക്തത
    4. സൗഭാഗ്യം, അഴക്
    5. രീതി, പിശുക്ക്. ചരതംവയ്ക്കുക = സൂക്ഷിച്ചുവയ്ക്കുക, കരുതിവയ്ക്കുക. "ചരതമില്ലാത്തവൻ പരതിനടക്കും" (പഴ.)
  2. ചരതം2

    1. നാ.
    2. ഗതി, നടത്തം
  3. ചരഥം

    1. നാ.
    2. ജീവൻ
    3. ഗമനം, പോക്ക്
    4. മാർഗം
  4. ചരിതം

    1. നാ.
    2. വൃത്താന്തം, വിവരം, ജീവചരിത്രം, കഥ, വാർത്ത
    3. പോക്ക്, ഇളക്കം, ഗതി
    4. അനുഷ്ഠാനം, ആചരണം, പെരുമാറ്റം, പ്രവൃത്തി
    5. ആചാരം, നാട്ടുനടപ്പ്
    6. നല്ലനടപ്പ്
  5. ചിരാത്തം

    1. നാ.
    2. ശ്രാദ്ധം
  6. ഛർദം

    1. നാ.
    2. ഛർദി
  7. ഛുരിതം

    1. നാ.
    2. മിന്നൽപ്രകാശം
    3. ഒരു ലാസ്യനൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക