1. ചര്യ1

    1. വി.
    2. പോകേണ്ട
    3. ചെയ്യേണ്ട, അനുഷ്ഠിക്കേണ്ട
  2. ചര്യ2

    1. നാ.
    2. ദുർഗ
    3. പെരുമാറ്റം, നടപടി, ആചാരം, കൃത്യനിർവഹണം, ജീവിതക്രമം
    4. ആഗമങ്ങളുടെ നാലുപാദങ്ങളിൽ ഒന്ന് (ജ്ഞാനം, യോഗം, ക്രിയ എന്നു മറ്റു മൂന്നെണ്ണം)
    5. യാത്ര, സഞ്ചാരം, ചുറ്റുത്തിരിയൽ
    6. വ്യാപിക്കൽ
    7. സന്ദർശനം
    8. ഭക്ഷിക്കൽ
  3. ചാര്യ

    1. നാ.
    2. എട്ടു ദണ്ഡു വീതിയുള്ള പാത
    3. കയറാനും ഇറങ്ങുവാനുമുള്ള പടവ്
  4. ചുരിയ

    1. നാ.
    2. ചുരിക
  5. ചിരായ

    1. അവ്യ.
    2. വളരെക്കാലമായി
    3. വളരെക്കാലത്തിനുശേഷം
    4. വളരെക്കാലമായിട്ട്
  6. ചാരിയ

    1. നാ. വ്യാക.
    2. ശബ്ദങ്ങളോട് പ്രത്യയം ചേരുമ്പോൽ ഉച്ചാരണസൗകര്യത്തിനുവേണ്ടി ഇടയ്ക്കു വന്നുകൂടുന്ന വർണമോ അക്ഷരമോ
  7. ചിരായു

    1. നാ.
    2. കാക്ക
    3. കരിമ്പന
  8. ചെറിയ

    1. വി.
    2. ചെറുത് ആയ, വലിപ്പംകുറഞ്ഞ
    3. ഇളയ. (പ്ര.) ചെറിയ തലയ്ക്ക് വലിയ തൊപ്പി. "ചെറിയ പാമ്പായാലും വലിയ വടികൊണ്ടടിക്കണം" (പഴ.)
  9. തപശ്ചരണം, -ചര്യ

    1. നാ.
    2. തപസ്സുചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക