-
ചരൽ
- മണ്ണിൽകലർന്നു കിടക്കുന്ന ചെറിയ ഉരുണ്ട കല്ല്
-
ചാരൽ
- മറ്റൊന്നിലേക്കു ചാരിനിൽക്കൽ, താങ്ങ്
-
ചാറൽ
- (മഴ) ചെറിയ തുള്ളികളായി പൊഴിയൽ
-
ചീരുള്ളി
- ഈരുള്ളി
-
ചീറൽ
- നാമരൂപം.
-
ചീറാല്
- ഈത്തുവാ, ചാളുവാ
-
ചുരളി
- മടയൻ സാമ്പ്രാണി
-
ചുരുള
- ചുരുൾ
- ഒരുതരം ഇലക്കറി
-
ചുരുളി
- ഒരുതരം മരം, ചായത്തോട്ടങ്ങളിൽ തണലിനുവച്ചുപിടിപ്പിക്കുന്നത്
-
ചുരുൾ1
- തിരമാല
- ചുരുണ്ടിരിക്കുന്ന അവസ്ഥ (കമ്പിയുടെ ചുരുൾ, പാമ്പിൻറെ ചുരുൾ എന്നിവപോലെ)
- ചുറ്റിയിരിക്കുന്നത്, ചുരുണ്ട ആകൃതിയിലുള്ള വസ്തു (കടആസ്സുചുരുൾ, വെറ്റിലച്ചുരുൾ എന്നിവപോലെ)
- ചുരുണ, വളച്ചു ചുരുട്ടിവച്ച ഓലപ്രമാണങ്ങളുടെ കെട്ട്
- ഇലയോ മറ്റോ ചുരുട്ടി വച്ചൂറ്റിപോലെയാക്കിയത്
- രഹസ്യം പുറത്താക്കുക. ചുരുൾക്കണ്ണി = ചിലവള്ളിച്ചെടികളിൽ കാണുന്ന കമ്പിച്ചുരുളിൻറെ ആകൃതിയിലുള്ള അവയവം. ചുരുളും കിഴിയും = ദാനംചെയ്യുന്ന വെറ്റിലയും പണവും. ചുരുളുവയ്ക്കുക = ബന്ധുക്കൾ വധുവരന്മാർക്ക് വെറ്റിലസഹിതം പാരിതോഷികം സമർപ്പിക്കുക
- ചുരുണ്ട