-
ചവട്
- ധാന്യയളവിനുള്ള ഒരു തോത്
-
ചവടി
- അരഞ്ഞാണം
- (സ്ത്രീകൾ ധരിക്കുന്ന) ഒരിനം കണ്ഠാഭരണം
- മുസ്ലിങ്ങളുടെ ഇടയിൽ മംഗല്യസൂത്രമായി ഉപയോഗിക്കുന്ന ഒരിനം കണ്ഠാഭരണം
- ഒരു കർണാഭരണം. ചവടിക്കടുക്കൻ = പുരുഷന്മാർ അണിഞ്ഞിരുന്ന ഒരു കർണാഭരണം
-
ചവിട്ടി
- കാൽ ചവിട്ടിത്തുടയ്ക്കാനായി വാതിലിനടുത്ത് കയറുകൊണ്ടോ മറ്റോ ഉള്ള തടുക്ക്, ചവിട്ടുമെത്ത
- ചവിട്ടുപടി
- വയലിലും മറ്റും മൺനുനിരത്താൻ മരംകൊണ്ടുണ്ടാക്കിയ ഉപകരണം
- ചിന്തേര്
-
ചവിട്ട്1
- "ചവിട്ടുക" എന്നതിൻറെ ധാതുരൂപം.
-
ചവിട്ട്2
- നിന്ദ
- കീഴ്വഴക്കം
- കാൽവയ്പ്പ്
- കാലുകൊണ്ടുള്ള തൊഴി, ഉതപ്പ്
- ചിട്ടപ്രകാരമുള്ള ചുവടുവയ്പ്പ്
-
ചവുട്ട്
- ചവിട്ട്
-
ചാവടി
- കുതിരലായം
- കച്ചേരി, പകുതിക്കച്ചേരി, കാര്യാലയം
- ചുങ്കസ്ഥലം, ചവുക്ക
- വീട്ടിൻറെ മുൻവശത്തുണ്ടാകുന്ന പ്രത്യേക കെട്ടിടം
- ക്ഷേത്രസങ്കേതത്തിലെ പുറംകൊട്ടിൽ, നടപ്പുര
-
ചാവട്ട
- വൃത്താകൃതിയിലുള്ള ചാരുതലയിണ
-
ചാവുറ്റ
- മരണഭയം ഇല്ലാത്ത, (യുദ്ധത്തിൽ) മരിക്കാൻ തയ്യാറായ
-
ചിവാട
- ഒരിനം ചെറിയ കപ്പൽ