1. ചവല1

    1. നാ.
    2. പൊള്ള
    3. പതിര്, മങ്ക്
    4. ലോഹങ്ങളിൽ വരുന്ന കേട്
    5. മെലിച്ചിൽ. ചവലപ്പിള്ള, -കുഞ്ഞ് = മുലപ്പാൽകിട്ടാത്തതുകൊണ്ട് മെലിഞ്ഞ കുട്ടി
  2. ചവല2

    1. നാ.
    2. മിന്നൽ
  3. ചാവൽ

    1. -
    2. നാമരൂപം.
  4. ചാവൽ1

    1. വി.
    2. ഒരുമ്പാടില്ലാത്ത, യോജിപ്പില്ലാത്ത
  5. ചാവൽ2

    1. നാ.
    2. പൂവൻകോഴി
    3. ആൺപക്ഷി
    4. ഒരുമുൾച്ചെടി, മുള്ള്
    5. കേടുള്ള ഞാറ്
  6. ചേവൽ2

    1. നാ.
    2. കാവൽ, പാറാവ്
  7. ചവള1

    1. നാ.
    2. ഈയം കലർന്ന മണൽ
  8. ചവള2

    1. നാ.
    2. ചക്കരയുണ്ടാക്കാനുള്ള പൂവ്, ചക്കക്കള
  9. ചവള്

    1. -
    2. "ചവളുക" എന്നതിൻറെ ധാതുരൂപം.
  10. ചാവാലി

    1. നാ.
    2. ചാവാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക