-
ചക്ക
- പ്ലാവിൻറെ കായ് (ഇടിച്ചക്ക, കൊത്തച്ചക്ക, കൊത്തൻചക്ക, കറിച്ചക്ക, ചക്കപ്പഴം എന്നെല്ലാം വിളവനുസരിച്ച് പേരുകൾ)
- നിസ്സാരമായത്, വിലകുറഞ്ഞത്
- നിന്ദാസൂചകമായ ഒരുപദം (നിസ്സാരതകൊണ്ട്)
- ബോട്ട് അടുപ്പിക്കുമ്പോൾ കരയിൽ ഇടിച്ചു തകരാതിരിക്കാൻ വശങ്ങളിൽ തൂക്കിയിടുന്ന കയർമൊണ്ടുണ്ടാക്കിയ ഒരു രക്ഷാവസ്തു.(ചക്കയുടെ ആകൃതി). ചക്കകാണിക്കുക-കാട്ടുക, -കുത്തുക = ഗോഷ്ഠികാണിക്കുക, പരിഹസിക്കുക, ഇടതുകൈവെള്ളയിൽ വലതുകൈമുട്ടു കുത്തി കാണിക്കുക
-
ചക്കി1
- ഒരു ദേവത
- ഒരു സ്ത്രീനാമം
- ചില മൃദങ്ങളിലെ (ചിലപ്പോൾ പക്ഷികളിലേയും) പെണ്ണിനെക്കുറിക്കാൻ ഉപയോഗിക്കുന്ന പദം. ഉദാ: ചക്കിപ്പൂച്ച = പെൺപൂച്ച
-
ചക്കി2
- ധാന്യമ്പൊടിക്കാനും മറ്റും ഉള്ള ഉപകരണം, തിരികല്ല്
-
ചക്ക്
- എണ്ണക്കുരുക്കൾ, കരിമ്പ് മുതലായവ ആട്ടുന്ന ഉപകരണം
- കുടക്കാലിൽ കമ്പികളുടെ ചുവടുകൾ ഘടിപ്പിക്കുന്നതിനുള്ള ലോഹവളയം
- വള്ളത്തിൻറെയും ബോട്ടിൻറെയും മറ്റും അമരത്തിൽ ചുക്കാൻ ഘടിപ്പിച്ചിട്ടുള്ള കുഴ
-
ചാക1
- ചാകുക
-
ചാക2
- ശാഖ
-
ചാക്കി1
- ചാക്യാർ
-
ചാക്കി2
- ചക്കിമുക്കി
-
ചാക്കി3
- സാക്ഷി
-
ചാക്ക്1
- മരണം. ചാക്കുമ്പോക്കും = മരണവും അന്യദേശത്തേക്കുള്ള യാത്രയും. ചാക്കുമ്പോക്കും ഇല്ലാത്ത, -കെട്ട = മരണമോ പോകാൻ ഇടമോ ഇല്ലാത്ത