-
ചരകൻ
- ചാരൻ
- സഞ്ചാരി, വഴിപോക്കൻ (വൈദികധർമം അനുഷ്ഠിച്ചുകൊണ്ട് സഞ്ചരിക്കുന്നവൻ, പഠിച്ചും പഠിപ്പിച്ചും ദേശസഞ്ചാരംചെയ്യുന്ന ആൾ)
- പ്രാമാണികനായ ഒരു ആയുർവേദാചാര്യൻ
-
ചാരകൻ
- ചാരൻ
- കുതിരക്കാരൻ
- ഇടയൻ
- കൂട്ടുകാരൻ, സ്നേഹിതൻ
- വാഹനം ഓടിക്കുന്നവൻ
-
ചിറകൻ
- മയിൽ
- കൊക്ക്
-
ചുറക്കോണി
- ചുറ്റുകോവണി
-
ചുറുക്കനെ
- വേഗത്തിൽ
-
ചുറുക്കൻ
- സൂക്ഷ്മതയുള്ളവൻ, മിടുക്കൻ, വേഗതയുള്ളവൻ
-
ചെറുക്കനെ
- ചെറുതുചെറുതായി, തുണ്ടുതുണ്ടായി
-
ചെറുക്കൻ
- ആൺകുട്ടി
- ബാലഭൃത്യൻ (സമൂഹത്തിൽ സ്ഥാനംകുറഞ്ഞവരുടെ ആൺകുട്ടികളെ കുറിക്കാനും പ്രയോഗം)
- വരൻ
-
ചൊരുക്കൻ
- ചൊരുക്ക് ഉണ്ടാക്കുന്ന. (പ്ര.) ചൊരുക്കൻ മടൽ = പഴുത്തുണങ്ങുന്നതിനു മുൻപുള്ള തെങ്ങിൻറെ മടൽ
-
ചേരകോൻ
- ചേരരാജ്യത്തെ രാജാവ്
- ഒരു സ്ഥാനപ്പേര് (തെക്കൻ തിരുവിതാംകൂറിൽ മുതലിയാരന്മാർക്ക് നൽകപ്പെട്ടിരുന്നത്)