-
അംബുചര, -ചാരി
- അംബുഗ
-
കാമചര, -ചാര
- യഥേഷ്ടം സഞ്ചരിക്കുന്ന, സ്വൈരമായി അല്ലെങ്കിൽ സ്വതന്ത്രമായി നടക്കുന്ന
-
ചര
- ഇളകുന്ന
- ഭൂതകാലസ്ഥിതിയെ സൂചിപ്പിക്കാൻസമാസത്തിൽ പ്രയോഗം. ഉദാ: ആഢ്യചരൻ
-
ചരി1
- "ചരിയുക" എന്നതിൻറെ ധാതുരൂപം.
-
ചരി2
- ജന്തു
-
ചരി3
- അവ്യയമായും നാമമായും പ്രയോഗം.
-
ചരു1
- മേഘം
- ദേവന്മാർക്കും പിതൃക്കൾക്കും മറ്റും നിവേദിക്കുന്നതിനായി വെണ്ണയോ നെയ്യോ പാലോ മറ്റോ ചേർത്തുണ്ടാക്കുന്ന ഹവിസ്സ്, യാഗഹോമത്തിനുള്ള അന്നം
- ഹവിസ്സ് പാകംചെയ്യാൻ ഉപയോഗിക്കുന്ന ഒരുതരം പാത്രം
-
ചരു2
- ചരിവ്
- മൃഗങ്ങൾക്ക് മേയുവാനുള്ള സ്ഥലം
-
ചർ
- ഉപയോഗമില്ലാത്ത വസ്തു
- നേരിയ പാട (സസ്യങ്ങളുടെ വിത്തുകൾക്കുള്ളിലും മറ്റുമുള്ള നേരിയപാട, ആന്ത്രത്തെപൊതിഞ്ഞിട്ടുള്ള നെയ്വല, കൺമണികളുടെ ആവരണമായ ചർമം)
- പുണ്ണിലെ ചലം
-
ചറു
- "ചറുക്കുക" എന്നതിൻറെ ധാതുരൂപം.