-
ചാറ
- നാ.
-
വലിയമൺപാത്രം
-
ചാറു1, ചാറ്
- നാ.
-
കള്ള്
-
(സസ്യങ്ങളോ സസ്യഭാഗങ്ങളോ) ചതച്ചു പിഴിഞ്ഞെടുത്ത നീര്
-
കറികളിലെ ദ്രവാംശം
-
ദ്രാവകരൂപത്തിലുള്ള കറി. ഉദാ: മുളകുചാറ്
-
സുഗന്ധവസ്തുക്കൾ അരച്ചുകലക്കിയത്. ഉദാ: ചന്ദനച്ചാറ്
-
ദ്രാവകം
-
സാരാംശം, സത്ത്
-
ചാറ്
- -
-
"ചാറുക" എന്നതിൻറെ ധാതുരൂപം.
-
ചർ
- നാ.
-
ഉപയോഗമില്ലാത്ത വസ്തു
-
നേരിയ പാട (സസ്യങ്ങളുടെ വിത്തുകൾക്കുള്ളിലും മറ്റുമുള്ള നേരിയപാട, ആന്ത്രത്തെപൊതിഞ്ഞിട്ടുള്ള നെയ്വല, കൺമണികളുടെ ആവരണമായ ചർമം)
-
പുണ്ണിലെ ചലം
-
ചിറ2
- -
-
"ചിറയുക" എന്നതിൻറെ ധാതുരൂപം.
-
ചിറ3
- നാ.
-
വെള്ളം ഴുകിപ്പോകാതെ തടഞ്ഞുനിരുത്തി ജലാശയങ്ങളുണ്ടാക്കാൻ നിർമ്മിക്കുന്ന വലിയ വരമ്പ്
-
വലിയ ചിറകണ്ടം. ചിറപ്പാടം = പാടങ്ങൾ തേകി നനയ്ക്കുന്നതിലേക്ക് വെള്ളം കെട്ടിനിറുത്തിയ സ്ഥലം. ചിറക്കാൽ = താണനിലങ്ങളുടെ അരികു നികത്തി തെങ്ങുവച്ചുപിടിപ്പിച്ച വരമ്പ്. ചിറപ്പാട് = വള്ളത്തിനടിയിലായ നെൽപ്പാടം
-
ചിറി, കിറി
- നാ.
-
ചുണ്ട്, ചൊടി
-
ചിറു
- വി.
-
ചെറു, ചെറിയ
-
ചീർ1
- -
-
"ചീരുക" എന്നതിൻറെ ധാതുരൂപം.
-
ചീർ2
- -
-
"ചീർക്കുക" എന്നതിൻറെ ധാതുരൂപം.