-
ചർ
- ഉപയോഗമില്ലാത്ത വസ്തു
- നേരിയ പാട (സസ്യങ്ങളുടെ വിത്തുകൾക്കുള്ളിലും മറ്റുമുള്ള നേരിയപാട, ആന്ത്രത്തെപൊതിഞ്ഞിട്ടുള്ള നെയ്വല, കൺമണികളുടെ ആവരണമായ ചർമം)
- പുണ്ണിലെ ചലം
-
ചറു
- "ചറുക്കുക" എന്നതിൻറെ ധാതുരൂപം.
-
ചാറ്
- "ചാറുക" എന്നതിൻറെ ധാതുരൂപം.
-
ചാറ
- വലിയമൺപാത്രം
-
ചാറു1, ചാറ്
- കള്ള്
- (സസ്യങ്ങളോ സസ്യഭാഗങ്ങളോ) ചതച്ചു പിഴിഞ്ഞെടുത്ത നീര്
- കറികളിലെ ദ്രവാംശം
- ദ്രാവകരൂപത്തിലുള്ള കറി. ഉദാ: മുളകുചാറ്
- സുഗന്ധവസ്തുക്കൾ അരച്ചുകലക്കിയത്. ഉദാ: ചന്ദനച്ചാറ്
-
ചാറു2
- കുല, പഴക്കുല
-
ചിറ1
- "ചിറക്കുക" എന്നതിൻറെ ധാതുരൂപം.
-
ചിറ2
- "ചിറയുക" എന്നതിൻറെ ധാതുരൂപം.
-
ചിറ3
- വെള്ളം ഴുകിപ്പോകാതെ തടഞ്ഞുനിരുത്തി ജലാശയങ്ങളുണ്ടാക്കാൻ നിർമ്മിക്കുന്ന വലിയ വരമ്പ്
- വലിയ ചിറകണ്ടം. ചിറപ്പാടം = പാടങ്ങൾ തേകി നനയ്ക്കുന്നതിലേക്ക് വെള്ളം കെട്ടിനിറുത്തിയ സ്ഥലം. ചിറക്കാൽ = താണനിലങ്ങളുടെ അരികു നികത്തി തെങ്ങുവച്ചുപിടിപ്പിച്ച വരമ്പ്. ചിറപ്പാട് = വള്ളത്തിനടിയിലായ നെൽപ്പാടം
-
ചിറി, കിറി
- ചുണ്ട്, ചൊടി