-
ഇളിച്ചൽ, -ച്ചിൽ
- ഇളിപ്പ്, ലജ്ജിക്കൽ
-
ഉരിച്ചില്, -ച്ചിൽ
- തൊലിവേർപെടുത്തൽ, അഴിച്ചുമാറ്റിവയ്ക്കൽ
-
ഉറച്ചൽ1, -ച്ചിൽ, ഉറയൽ
- ദ്രവരൂപത്തിലുള്ള വസ്തു തണുപ്പുകൊണ്ടു കട്ടിപിടിക്കൽ
- പാലിൽ മോരുചേർന്ന് തൈരാകൽ
-
ഉറച്ചൽ2, -ച്ചിൽ
- ഭൂതങ്ങളുടെയും മറ്റും ആവേശം മൂലം ഉണ്ടാകുന്ന വിറയൽ, കലികേറിയുള്ള തുള്ളൽ
-
ഉലച്ചിൽ, -ച്ചൽ
- വേറൊന്നിൻറെ ഊക്കുതട്ടി ഇളകിയാടൽ, അങ്ങോട്ടുമിങ്ങോട്ടുമുള്ള ആട്ടം, ഇളക്കം, കുലുക്കം
- പതർച്ച, ഇടിവ്, തളർച്ച, ഉദാ: കാര്യങ്ങൾക്ക് ഉലച്ചിൽ തട്ടുക, ആരോഗ്യത്തിന് ഉലച്ചിൽ ഉണ്ടാവുക
- മാനസികമായ ക്ഷോഭം, എന്തു ചെയ്യണമെന്ന് അറിയാതെ മനസ്സ് ചഞ്ചലപ്പെടൽ, മനസ്സിടിവ്, കുഴക്കം, ക്ലേശം
- ഒതുക്കമില്ലായ്മ, അടുക്കിനും മടക്കിനും ഉണ്ടാകുന്ന കുലച്ചിൽ
- ക്രമസമാധാനമില്ലായ്മ, കലക്കം, വിപ്ലവം
-
ഉലശൽ, -ച്ചൽ, -ച്ചിൽ, -സൽ
- ഇളക്കം, തകരാറ്, കശപിശ
- തടസ്സം, വിഷമം
-
ഉഴിച്ചിൽ, -ച്ചൽ
- തൈലമോ മറ്റോ പുരട്ടി ശരീരത്തിൽ അമർത്തി തടവൽ, തിരുമ്മൽ
- ഉഴിഞ്ഞുനീക്കൽ, പ്രതബാധ നീക്കാൻ മാന്ത്രികൻ മന്ത്രാച്ചാരണത്തോടുകൂടി പിണിയാളിനു നേറെകൈചുഴറ്റിക്കൊണ്ടു നടത്തുന്ന കർമം
- ചിത്രത്തിൽ മിനുക്കുപണി ചെയ്യൽ
-
കതിചിത്, -ചിൽ
- ചില, ഏതാനും
-
കദാചന, കദാചിത്, -ചിൽ
- ഒരിക്കൽ
- ചിലപ്പോൾ, ഒരുവേള
-
കാചിത്, -ചിൽ
- കാചന