-
ചിരി1
- "ചിരിക്കുക" എന്നതിൻറെ ധാതുരൂപം.
-
ചിരി2
- സന്തോഷം പരിഹാസം ഗർവ് തുടങ്ങിയ വികാരങ്ങളുടെ ബാഹ്യപ്രകടനം. ചിരിക്കുടുക്ക = എപ്പോഴും ചിരിച്ചുല്ലസിക്കുന്ന സ്വഭാവമുള്ള കുട്ടി
-
ചിരി3, ചിരീ
- ശ്രീ. ചിരികരണ = ക്ഷേത്രത്തിലെ ഒരു പ്രധാന ഉദ്യോഗത്തിൻറെ പേര്. ചിരികാര്യം = ശ്രീകാര്യം. ചിരികേട് = ഭംഗികേട്, ഐശ്വര്യമില്ലായ്മ. ചിരിതേവി = ശ്രീദേവി. ചിരിമാനം = ശ്രീകോവിലിൻറെ മുകൾഭാഗം, ശ്രീവിമാനം. ചിരിവേലി = ശ്രീവേലി
-
ചിരി4
- പെണ്ണ്
-
ചീരി1
- കണ്ണിനുള്ള മൂടുപടം
-
ചീരി2
- ചീവീട്
- അടിയുടുപ്പിൻറെ വക്ക്
-
ചീരി3
- ചീരം ധരിച്ച ആൾ