-
ചീളി
- നാ.
-
വീതികുറച്ചു ചീന്തിയെടുത്ത തുണ്ടുതുണി
-
ചീന്തിയെടുത്ത കനം കുറഞ്ഞ തടിത്തുണ്ട്
-
ഈറ, മുള മുതലായവ കനം കുറച്ച് ചീന്തിയെടുക്കുന്നത്
-
കിളിവാതിലിൽ ചെയ്യുന്ന ഒരിനം കരവേല. ചീളിപെടുക = നീളത്തിൽ മുറിഞ്ഞു വീഴുക. ചീളിക്കാറ്റ് = വളരെ തണുത്ത കാറ്റ്
-
ചിളി
- -
-
"ചിളിക്കുക" എന്നതിൻറെ ധാതുരൂപം.
-
ചാള2
- നാ.
-
(ചില താണ ജാതിക്കാരുടെ) ചെറിയ കുടിൽ
-
പട്ടാളക്കരുടെയും മറ്റും താൽകാലിക വസതിയായി നിർമിക്കുന്ന പുര
-
കാവൽപ്പുര. കിടക്കുന്നത് കാവൽച്ചാള സ്വപ്നം കാണുന്നത് മണിമാളിക. "ചാളച്ചോറ്റിനു പാമുറത്തില (ചേരുമ്പോലെ ചേർച്ച)" (പഴ.)
-
ചാള3
- നാ.
-
ഒരിനം മരം. ചാളത്തടി = മുക്കുവന്മാർ കടലിൽ പോകാൻ ഉപയോഗിക്കുന്ന ഒരിനം പൊങ്ങുതടി, അത്തരം തടികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടം
-
ചള്
- -
-
"ചള്ളുക" എന്നതിൻറെ ധാതുരൂപം.
-
ചാള്
- -
-
"ചാളുക" എന്നതിൻറെ ധാതുരൂപം.
-
ചള
- നാ.
-
ഒരു വൃക്ഷം, ഇതിൻറെ കായ് ഭക്ഷണമായി ഉപയോഗിക്കുന്നു
-
ചാള1
- നാ.
-
ഒരുതരം കടൽ മീൻ
-
ഒരിനം ചെറിയ പക്ഷി, ആറ്റ, കുഞ്ഞാറ്റ
-
ചെളി, ചളി
- നാ.
-
നേർത്തമണ്ണും വെള്ളവും കൂടിക്കുഴഞ്ഞത്
-
അഴുക്ക്, മാലിന്യം
-
ചിൾ
- നാ. ശബ്ദാനു.
-
വെള്ളത്തിൽ കുമിളയുണ്ടാകുമ്പോൾ കേൾക്കുന്ന ശബ്ദം