1. ചുറുക്കെ

    1. അവ്യ.
    2. ചുറുക്കോടെ, വേഗത്തിൽ, ചൊടിയോടുകൂടി
  2. ചറുക്ക്

    1. നാ.
    2. തടസ്സം
    3. പരാജയം
    4. വഴുതൽ, തെറ്റൽ
    5. കൗശലം, സൂത്രപ്പണി
    6. രഥോത്സവം നടക്കുമ്പോൾ രഥചക്രം തിരിയുന്നതിനായി അതിൻറെ അടിയിൽ വച്ചുകൊടുക്കുന്ന തടി
  3. ചാറുക

    1. ക്രി.
    2. അൽപാൽപമായി (മഴ) പെയ്യുക
    3. വഴുതുക, തെന്നി വീഴുക
  4. ചിറക്1

    1. നാ.
    2. വശം
    3. (പക്ഷികൾ, ശലഭങ്ങൾ തുടങ്ങിയവയുടെ) വായുവിൽ പറക്കുന്നതിന് ഉപയോഗപ്പെടുന്ന അവയവം
    4. പക്ഷികളുടെ ചിറകിൻറെ സ്ഥാനത്ത് ചില ജലജീവികൾക്കുള്ള അവയവം
    5. വിമാനത്തിനെ വായുവിൽ താങ്ങിനിറുത്തുന്നഭാഗം
    6. അമ്പിൻറെ ഇരുവശത്തും ഘടിപ്പിച്ചിട്ടുള്ള പക്ഷിത്തൂവൽ
    7. വള്ളത്തിൻറെ അറ്റത്തുള്ള തടിക്കഷണം
    8. ചാലിൻറെ ശാഖ
    9. തെരുവിൻറെ ഒരു വശത്തുള്ള ഭവനനിര
    10. പ്രധാന ഭവനത്തിൻറെ വശത്ത് കെട്ടിയിട്ടുള്ള എടുപ്പ്
    11. വാതിൽപ്പലക. ചിറകടിക്കുക = പരിഭ്രമിക്കുക. ചിറകറുക്കുക = ശക്തിനശിപ്പിക്കുക, അവശമാക്കുക. ചിറകിനടിയിലാക്കുക = സംരക്ഷിക്കുക. ചിറകുകെട്ടിപ്പറക്കുക = വളരെവേഗം ചെല്ലുക. ചിറകുമുളയ്ക്കുക = തന്റേടമുണ്ടാകുക
  5. ചിറക്2

    1. നാ.
    2. ഒരളവ്, ഉള്ളങ്കൈയിൽ കൊള്ളുന്നത്ര
  6. ചീറുക

    1. ക്രി.
    2. അലറുക
    3. അരിശപ്പെടുക, കോപിക്കുക
    4. മുറുമുറുക്കുക, കോപമോ പ്രതിഷേധമോ സൂചിപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുക
    5. (പാമ്പെന്നപോലെ) ചീറ്റുക
    6. വേഗാധിക്യംകൊണ്ട് സീൽക്കാരശബ്ദം ഉളവാക്കുക (അമ്പെന്നപോലെ)
  7. ചുറുക്ക

    1. നാ.
    2. വിനാഗിരി
  8. ചുറുക്ക്

    1. നാ.
    2. ചൊടി, വേഗത, ഉത്സാഹം
  9. ചെറക്

    1. നാ.
    2. ചിറക്
  10. ചെറുക

    1. നാ.
    2. ദേഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക