-
ചുള
- നാ.
-
ചക്കയിലും മറ്റും കുരുവിനെ ആവരണം ചെയ്തിരിക്കുന്ന മാംസളഭാഗം
-
വെള്ളുള്ളിയുടെയും മറ്റും ഇതൾ. "അഴകുള്ളചക്കയിൽ ചുളയില്ല" (പഴ.)
-
ചൂള3
- നാ.
-
വേശ്യ
-
ചുൾ
- നാ.
-
ചൂട്, എരിവ്, പുകച്ചിൽ
-
ചൂള1
- നാ.
-
വലിയ അടുപ്പ്
-
കുമായം നീറ്റുന്നതിനുള്ള അടുപ്പ്. ചൂളവയ്ക്കുക = ചാളനിർമിക്കുക. ചൂളയ്ക്കുവയ്ക്കുക = ചൂളയില്വച്ചു വേവിക്കുക
-
ചൂള2
- നാ.
-
ചൂള
-
കാറ്റാടിമരം
-
ചൂളക്കുയിൽ
-
അരിപ്പ്, കൊങ്ങിണിചെടി. ചൂളകുത്തുക = ചൂളം കുത്തുക
-
ചൂൾ
- -
-
"ചൂളുക" എന്നതിൻറെ ധാതുരൂപം.
-
ചള
- നാ.
-
ഒരു വൃക്ഷം, ഇതിൻറെ കായ് ഭക്ഷണമായി ഉപയോഗിക്കുന്നു
-
ചാള3
- നാ.
-
ഒരിനം മരം. ചാളത്തടി = മുക്കുവന്മാർ കടലിൽ പോകാൻ ഉപയോഗിക്കുന്ന ഒരിനം പൊങ്ങുതടി, അത്തരം തടികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടം
-
ചള്
- -
-
"ചള്ളുക" എന്നതിൻറെ ധാതുരൂപം.
-
ചാള്
- -
-
"ചാളുക" എന്നതിൻറെ ധാതുരൂപം.