-
ചൂഡാല1
- വി.
-
കുടുമയുള്ള
-
ചൂഡാല2
- നാ.
-
പെരുമുത്തങ്ങ
-
വെളുത്തകുന്നി
-
ചുടല
- നാ.
-
ശവം ദഹിപ്പിക്കാനുള്ള അഗ്നികുണ്ഡം, ചിത
-
ശവം ദഹിപ്പിക്കൽ. ചുടലകാക്കുക = രാജകുടുംബാംഗങ്ങളുടെയും മറ്റും ശവസംസ്കാരത്തോടു ബന്ധപ്പെട്ട ഒരു ആചാരം, 40 ദിവസം ചുടല സമ്രക്ഷിക്കൽ. "ചൊട്ടയിലെ ശീലം ചുടലവരെ" (പഴ.)
-
ചുടൽ
- നാ.
-
ചുടുക
-
തിരിയുടെ കത്തിക്കരിഞ്ഞ ഭാഗം, കങ്കൽ
-
ചുറ്റൽ
- നാ.
-
തടവ്
-
വിരോധം
-
വളവ്
-
വട്ടത്തിൽ തിരിയൽ
-
വസ്ത്രം ധരിക്കൽ
-
കയർ മുതലായവകൊണ്ട് വലയംചെയ്യൽ
-
വലയം
-
ചുറ്റിസഞ്ചാരം, അലഞ്ഞുതിരിയൽ
-
വിഷമിച്ച അവസ്ഥ, കറക്കം, ബുദ്ധിമുട്ടൽ
-
ചൂടൽ
- നാ.
-
തലയില്വയ്ക്കൽ
-
കുടപിടിക്കൽ
-
വൃക്ഷങ്ങളുടെ തണൽ, ചോല