-
ചെല്ലി1
- നാ.
-
ചെല്ലിപ്പുല്ലുകൊണ്ട് നെയ്തുണ്ടാക്കുന്ന പായ്
-
ചെല്ലി2
- നാ.
-
തെങ്ങിനെ നശിപ്പിക്കുന്ന ഒരുതരം വണ്ട്. ചെല്ലികുത്തുക = തെങ്ങിൻറെ മണ്ടയിലെ മൃദുവായ ഭാഗങ്ങളെ ചെല്ലി കാർന്നുതിന്നുക. ചെല്ലിക്കെണി = ചെല്ലിയെ നശിപ്പിക്കാനുള്ള ഒരിനം കെണി. ചെല്ലിക്കോൽ = തെങ്ങിൻറെ മണ്ടയിൽനിന്ന് ചെല്ലിയെ കുത്തിയെടുക്കാനായി അലക് കൂർപ്പിച്ചുണ്ടാക്കുന്ന ഉപകരണം
-
ചെല്ലി3
- നാ.
-
കൂട്ടംപിരിഞ്ഞുപോയ മൃഗം. ചെല്ലിയെഴുക = കൂട്ടമ്പിരിയുക (മൃഗങ്ങളെന്നപോലെ)