1. ചേല്

    1. നാ.
    2. ഒഴുക്ക്
    3. അഴക്, ഭംഗി
    4. രീതി, മട്ട്
    5. നിരപ്പ്
    6. നല്ല കനമുള്ള കയറ്. (പ്ര.) ചേലാക്കുക = 1. ഭംഗിയാക്കുക
    7. നിരപ്പാക്കുക. ചേലുകൂടുക = ഇണചേരുക. ചേലുകൂട്ടുക = ഇണചേർക്കുക. ചേലുകൊള്ളുക = ശരിപ്പെടുക. ചേലുപറയുക = ഭംഗിവാക്കുപറയുക
  2. ചെല

    1. നാ.
    2. ചില
  3. ചെൽ

    1. -
    2. "ചെല്ലുക" എന്നതിൻറെ ധാതുരൂപം.
  4. ചേല1

    1. നാ.
    2. ഒരു മരം
    3. വസ്ത്രം, വിശേഷിച്ചു സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം
    4. കവടികളിക്കുമ്പോൾ എതിർ കക്ഷിക്ക് വെട്ടാൻ വയ്യാത്ത രക്ഷാസ്ഥാനം (പ്ര,) ചേലചുറ്റുക = 1. വസ്ത്രം ധരിക്കുക
    5. വാണക്കുറ്റി പൊട്ടാതിരിക്കാൻ അതു ചേലമരത്തിൻറെ നാരുകൊണ്ട് ചുറ്റിവരിയുക
  5. ചേല2

    1. നാ.
    2. വള്ളത്തിൻറെ വശങ്ങൾ പൊക്കുന്നതിനായി ചേർത്തുവയ്ക്കുന്ന പലക
  6. ചേല3

    1. നാ. ഇസ്ലാം.
    2. സുന്നത്തുകർമം, മാർഗക്കല്യാണം (യഹൂദരും അനുഷ്ടിക്കുന്നത്)
  7. ചേല4

    1. നാ.
    2. ശിഷ്യൻ
  8. ചേല5

    1. വി.
    2. നിന്ദ്യമായ
  9. ചേൽ1

    1. നാ.
    2. ചേല്
  10. ചേൽ2

    1. അവ്യ.
    2. എങ്കിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക