-
ചെയൽ2, ചേൽ
- ഒരിനം മത്സ്യം, കയൽ
-
ചെല
- ചില
-
ചെൽ
- "ചെല്ലുക" എന്നതിൻറെ ധാതുരൂപം.
-
ചേൽ1
- ചേല്
-
ചേൽ2
- എങ്കിൽ
-
ചേല1
- ഒരു മരം
- വസ്ത്രം, വിശേഷിച്ചു സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം
- കവടികളിക്കുമ്പോൾ എതിർ കക്ഷിക്ക് വെട്ടാൻ വയ്യാത്ത രക്ഷാസ്ഥാനം (പ്ര,) ചേലചുറ്റുക = 1. വസ്ത്രം ധരിക്കുക
- വാണക്കുറ്റി പൊട്ടാതിരിക്കാൻ അതു ചേലമരത്തിൻറെ നാരുകൊണ്ട് ചുറ്റിവരിയുക
-
ചേല2
- വള്ളത്തിൻറെ വശങ്ങൾ പൊക്കുന്നതിനായി ചേർത്തുവയ്ക്കുന്ന പലക
-
ചേല3
- സുന്നത്തുകർമം, മാർഗക്കല്യാണം (യഹൂദരും അനുഷ്ടിക്കുന്നത്)
-
ചേല4
- ശിഷ്യൻ
-
ചേല5
- നിന്ദ്യമായ