1. ജാമ

    1. നാ.
    2. മകൾ
    3. മകൻറെ ഭാര്യ
  2. ജുമാ, -ജുമ്മാ

    1. നാ.
    2. ജുംഅ
  3. തർജമ, -ജിമ, -ജുമ

    1. നാ.
    2. ഭാഷാന്തരീകരണം, വിവർത്തനം, ഒരു ഭാഷയിൽ അവതരിപ്പിച്ചകാര്യം മറ്റൊരു ഭാഷയിൽ പ്രകടിപ്പിക്കൽ. (പ്ര.) തർജമചെയ്യുക = ഭാഷാന്തരീകരണം ചെയ്യുക
  4. ജമ

    1. നാ.
    2. മൂലധനം
    3. സർക്കാരിലേക്ക് ഈടാകേണ്ട സംഖ്യ (പ്രത്യേകിച്ചു ഭൂനികുതി)
    4. കരം, വാടക തുടങ്ങിയവയുടെ നിരക്ക്
    5. കരം വാടക തുടങ്ങിയ വരവിനങ്ങൾ പിരിച്ചെടുക്കൽ
    6. റവന്യുക്കണക്ക്
    7. ജനങ്ങളുടെ സമിതി, സമ്മേളനം. (പ്ര.) ജമ ഒടുക്കുക, -കെട്ടുക = നികുതി അടയ്ക്കുക. ജമചുമത്തുക = കരം ചുമത്തുക. ജമാവസൂൽബാക്കി = കരക്കുടിശ്ശിക, അതിനെ സംബന്ധിച്ച കണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക