1. തറവാട്ട്-

    1. വി.
    2. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയസ്ത്രീ
    3. വീട്ടമ്മ, കുലീനയായ സ്ത്രീ. തറവാട്ടുകാരണവർ = കുടുംബഭരണത്തിന് അധികാരി. തറവാട്ടുകാരൻ = 1. കുലീനൻ
    4. ഗൃഹസ്ഥൻ. തറവാട്ടുപക = കുടിപ്പക. തറവാട്ടുപുല = തറവാടുമായി ബന്ധമുള്ള ആരെങ്കിലും മരിക്കുന്നതുമൂലമുള്ള ആശൗചം. തറവാട്ടുമുതൽ, -സ്വത്ത് = കുടുംബസ്വത്ത്. തറവാട്ടുമൂപ്പൻ = കുടുംബത്തിൻറെ ഭരണാധിപതി. തറവാട്ടുമൂപ്പ് = തറവാട്ടിലെ മൂത്തയാളായിരിക്കുക
  2. തറവാട്

    1. നാ.
    2. ഒരു ഗൃഹനാഥനുകീഴിൽ ഒരുമിച്ചുകഴിയുന്ന ബന്ധപ്പെട്ട വ്യക്തികളുടെസമൂഹം, കുടുംബം
    3. പാർപ്പിടം, വീട്. തറവാട്ടിൽക്കാരണവന് അടുപ്പിലും തുപ്പാം. നായായിപ്പിറക്കിലും തറവാട്ടിൽപ്പിറക്കണം. തന്നെമറന്നാലും തറവാടുമറക്കരുത്. (പഴ.)
  3. തറവാടി

    1. നാ.
    2. തറവാട്ടുകാരൻ (കുലീനൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക